അലക്‌സ് വര്‍ഗീസ്: ലിവര്‍പൂളില്‍ താമസിക്കുന്ന രാജു തോമസിന്റെയും, മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുന്ന ഗ്രേസി ജോസിന്റെയും മാതാവ് ഏറ്റുമാനൂര്‍ ഓണംതുരുത്ത് മ്ലാവില്‍ പരേതനായ തോമസ് ഭാര്യ അന്നമ്മ തോമസ് (87) ഇന്നലെ നാട്ടില്‍ നിര്യാതയായി. പരേത അതിരമ്പുഴ ചെരുവില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോയി തോമസ്, എം.ടി. തോമസ്, രാജു തോമസ് (ലിവര്‍പൂള്‍), ബിജു തോമസ്, തങ്കമ്മ തോമസ്, സിസ്റ്റര്‍ എമിലിന്‍ (ആരാധനാ മഠo ചങ്ങനാശ്ശേരി)
ഗ്രേസി ജോസ് (മാഞ്ചസ്റ്റര്‍). മരുമക്കള്‍: ലിസമ്മ രാജു, ജോസ് ജോര്‍ജ്.
ശവസംസ്‌കാര ശുശ്രൂഷകള്‍ (16/3/2017) വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് അതിരമ്പുഴ സെന്റ്.മേരീസ് ഫൊറോനാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുടുംബക്കല്ലറയില്‍ അടക്കം ചെയ്യും.
പരേതയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് ഇന്ന് (13/3/2017 തിങ്കള്‍) വൈകുന്നേരം 6 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ വി.കുര്‍ബാനയും ഒപ്പീസും മറ്റ് പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല