സിറിയക് പി ജോസ്
കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ധ്യാനത്തിന് പ്രസിദ്ധ കൗണ്സിലിംഹ് സൈക്കോളജിസ്റ്റും പാസ്റ്ററല്‍ കൗണ്‍സിലറുമായ റവ. ഡോ. കുര്യന് പുരമഠത്തില്‍ മാര്‍ച്ച് 29ന് ഓശാന ഞായര്‍ മുതല്‍ 31ാം തിയതി വരെ വില്‍ടണ്‍ സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നേതൃത്വം നല്കുന്നു. മാര്‍ച്ച് 30-31 തീയതികളില്‍ വിശ്വാസികള്‍ക്ക് കുമ്പസാരിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
ഏപ്രില്‍ രണ്ടാം തിയതി വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് നാലു മണിക്ക് വില്ടണിലെ സെന്റ ജോസഫ് പള്ളിയില്‍ പെസഹ ശുശ്രൂഷ നടത്തപ്പെടുന്നു. ഈശോ തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മ ആചരിച്ചു കൊണ്ട് കുര്‍ബാന മധ്യേ കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ കാലുകള്‍ കഴുകല്‍ ശുശ്രൂഷയും നടത്തപ്പെടും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അപ്പം മുറിയ്ക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
ഏപ്രില്‍ മൂന്നാം തിയതി ദു:ഖ വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാലു മണിക്ക് വില്ടണിലെ സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് പീഠാനുഭവ ശുശ്രൂഷയും പരിഹാര പ്രദക്ഷിണവും നടത്തപ്പെടുന്നു.
ദു:ഖ ശനി/ ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഏപ്രില്‍ നാലാം തിയതി ശനിയാഴ്ച്ച വൈകിട്ട് പത്തു മണിക്ക് വില്ടണിലെ സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് ഉണ്ടായിരിക്കുന്നതാണ്.
വാര്‍ഷിക ധ്യാനത്തിനും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ചാപ്ലിന് റവ ഫാ. ഫ്രാന്‍സിസ് നീലന്‍കാവില്‍ ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല