1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2012

ജോണ്‍ തോമസ്‌

ഓക്സ്ഫോര്‍ഡില്‍ ഈ വര്‍ഷത്തെ വലിയ നോമ്പാചരണത്തോട് അനുബന്ധിച്ചുള്ള നവീകരണ ധ്യാനം നടത്തപ്പെടുന്നു. മാര്‍ച്ച് 30 വെള്ളി വൈകീട്ട് 5 മുതല്‍ 9 വരെ സെന്റ്‌. ആന്റണി ഓഫ് പാദുവ പള്ളിയിലും മാര്‍ച്ച് 31 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയും ഏപ്രില്‍ ഒന്നിന് ഞായറാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെ ജെ.ആര്‍ ഹോസ്പിറ്റലിന്റെ ടിഞ്ചിക് ഹാളിലുമാണ് ധ്യാനം നടത്തപ്പെടുന്നത്.

ഫാ.മുളങ്കാട്ടിലച്ചനും ഫാ.സോജിയച്ചനും നയിക്കുന പ്രസ്തുത ധ്യാനത്തില്‍ സജീവമായും പൂര്‍ണമായും പങ്കെടുത്തു ജീവിത നവീകരണവും ദൈവാനുഗ്രഹവും കൈവരിക്കുന്നതിനായി ഏവരെയും സാദരം ഭാരവാഹികള്‍ ക്ഷണിച്ചു. ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക വിശ്വാസ ബോധവല്‍ക്കരണവും പ്രാര്‍ഥനാ കൂട്ടായ്മയും നടത്തപ്പെടുന്നതാണ്. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ലഘുഭക്ഷണവും നല്‍കുന്നതായിരിക്കും. കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.