1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2025

സ്വന്തം ലേഖകൻ: ടെറ്റനസ്, ഡിഫ്ത്തീരിയ, വില്ലൻചുമ (ടിഡിഎപി) എന്നിവക്കെതിരെ കുട്ടികൾക്കായുള്ള വാർഷിക പ്രതിരോധ വാക്സീൻ പ്രചാരണത്തിന് തുടക്കമായി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രോഗപ്രതിരോധ ശേഷിക്കായി പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള കുട്ടികൾക്കുള്ള വാക്സീൻ നൽകുന്നതിനാണ് ഇന്നലെ തുടക്കം കുറിച്ചത്. കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി നൽകുകയെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം സ്കൂളുകൾ കേന്ദ്രീകരിച്ചാണ് വാക്സീൻ ക്യാംപെയ്ൻ നടത്തുന്നത്.

ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി ചേർന്നാണ് എല്ലാ വർഷവും വാക്സീൻ ക്യാംപെയ്ൻ നടത്തുന്നത്. സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി സ്കൂളുകളിലെ വിദ്യാർഥികൾക്ക് വാക്സീൻ നൽകും. പ്രതിരോധ വാക്സീൻ സ്വീകരിക്കേണ്ട കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇതിനകം അറിയിപ്പ് നൽകിയിട്ടുണ്ട്. അവരുടെ സമ്മതത്തോടെയാണ് വാക്സീൻ നൽകുന്നത്.

കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ആരോഗ്യകരമായ വിദ്യാഭ്യാസ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ആരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു. അർഹരായ കുട്ടികൾക്ക് വാക്സിൻ നൽകിയെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.

കുട്ടികളുടെ ഉപരിപഠനം ഉൾപ്പെടെ ആവശ്യങ്ങൾക്ക് വാക്സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അനിവാര്യമാണ്. വാക്സീനേഷൻ ക്യാംപെയ്ന്‍റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചിരുന്നു. മന്ത്രാലയം, പിഎച്ച്സിസി, സ്കൂൾ എന്നിവിടങ്ങളിലെ മെഡിക്കൽ, നഴ്സിങ് ജീവനക്കാർ ഇതിൽ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.