അര്‍നോള്‍ഡ് ഷ്വാസനഗറിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. എങ്ങനെ വിശേഷിപ്പിച്ചാലും അതൊരു കുറവാകില്ല. എന്തായാലും കക്ഷി ഒരു ആത്മകഥയുമായി രംഗത്തെത്തിയിരിക്കുകയാണ്. സിനിമാപ്പണി, ഗവര്‍ണര്‍പ്പണി എന്നീ തിരക്കുകള്‍ക്കിടയിലാണ് ആത്മകഥയുമായി ഷ്വാസനഗര്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ടോട്ടല്‍ റീകോള്‍: മൈ ട്രൂ ലൈഫ് സ്റ്റോറി’ എന്ന പേരിലുള്ള പുസ്തകം സൈമണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ ആണ് പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.
യൂറോപ്പില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഷ്വാസനഗര്‍ക്ക് വര്‍ത്തമാനകാലത്തെ ലോകത്തിലെ മികച്ച കഥകളാണ് പറയാനുള്ളതെന്ന് പ്രസാധകര്‍ പറഞ്ഞു. യൂറോപ്പിലെ നിര്‍ധന കുടുംബത്തില്‍ പിറന്ന അര്‍നോള്‍ഡ് ആദ്യം കായികതാരമായും സിനിമാതാരമായും പിന്നീട് രാഷ്ട്രീയക്കാരനായും മാറുകയായിരുന്നു. ഷ്വാസനഗറുടെ ജീവിതവിജയത്തിന്റെയും ആരും അറിയാത്ത ഏടുകളുടെയും കഥയാണ് പുറത്തുവരാന്‍ പോകുന്നതെന്ന് പ്രസാധകര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല