മാഞ്ചസ്റ്ററില്‍ വെടിയേറ്റ് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനൂജ് ബിദ്വെവിന്റെ മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കും. അനൂജിന്റെ മൃതദേഹം വീണ്ടും പോസ്റ്മോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. തുടര്‍ നടപടികള്‍ക്കായി പൂനെയില്‍ നിന്നു അനൂജിന്റെ മാതാപിതാക്കള്‍ ലണ്ടനിലെത്തി.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആഭ്യന്തരകാര്യ കമ്മിറ്റി ചെയര്‍മാനും ഇന്ത്യന്‍ വംശജനുമായ എം പി കീത്ത് വാസുമായി അനൂജിന്റെ മാതാപിതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മകന്റെ മരണത്തിലും അനൂജിന്റെ മാതാപിതാക്കളില്‍ നിന്നു പക്വമായ പ്രതികരണമാണുണ്ടായതെന്നും ബിദ്വെ കുടുംബത്തെ പാര്‍ലമെന്റിലേയ്ക്കു ക്ഷണിച്ചതായും വാസ് പറഞ്ഞു.
സംഭവം നടന്ന് ഏഴു ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയെന്നും ഇവര്‍ക്കു അര്‍ഹമായ ശിക്ഷ വാങ്ങിനല്‍കുമെന്നും വാസ് ഉറപ്പുനല്‍കി. ഇതേസമയം, ബ്രിട്ടനിലെ വിദേശവിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വാസ് വ്യക്തമാക്കി. അനൂജിന്റെ മാതാപിതാക്കള്‍ നാളെ മാഞ്ചസ്ററിലെത്തി കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിക്കും.
ലാങ്കാസ്റര്‍ യൂണിവേഴ്സിറ്റിയില്‍ മൈക്രോ ഇലക്ട്രോണിക്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അനൂജ് ബിദ്വെ. യൂണിവേഴ്സിറ്റിയില്‍ അടച്ച ഫീസ് തിരികെ കൊടുക്കുമെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും സര്‍വകലാശാല അറിയിച്ചു. വിദ്യാഭ്യാസച്ചെലവിനു ബിദ്വെ കുടുംബം വായ്പയെടുത്തിരുന്നു. ഡിസംബര്‍ 26 നാണ് 23 കാരനായ അനൂജ് വെടിയേറ്റ് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല