ബ്യൂട്ടിഫുള്ളിന് ശേഷം കാര്യമായ വിജയങ്ങളൊന്നുമില്ലാത്ത അനൂപ് മേനോന്‍ പക്ഷേ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അനൂപ് നടനായും തിരക്കഥാകൃത്തായും ഗാനരചയിതാവായുള്ള വിശേഷങ്ങളാണ് ഓരോദിവസം പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്. കുറെ സിനിമകള്‍ക്ക് അനൂപ് അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ മുല്ലശേരി മാധവന്‍ കുട്ടിയുടെ പരാജയത്തിന് ശേഷവും താന്‍ തിരക്കിലാണെന്ന് കാണിയ്ക്കാനാണ് അനൂപ് ഈ തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് പറയപ്പെടുന്നു.
ചെറിയ ബജറ്റില്‍ സിനിമകളൊരുക്കാന്‍ വന്ന നിര്‍മാതാക്കളില്‍ നിന്നും സംവിധായകരില്‍ നിന്നുമാണ് അനൂപ് അഡ്വാന്‍സ് വാങ്ങിയത്. ഇതിന് ശേഷം ഡേറ്റ് നല്‍കാതെ തനിയ്ക്ക് തിരക്കാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇദ്ദേഹം. ബോംബെ മാര്‍ച്ച് 12 സിനിമ നിര്‍മിച്ച നിര്‍മാതാവില്‍ മൂന്ന് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം അനൂപ് സിനിമ ചെയ്യാതിരുന്നു. ഇത്തരത്തില്‍ അനൂപിന്റെ ഡേറ്റും കാത്തിരിയ്ക്കുന്നവര്‍ ഏറെയുണ്ടെന്നാണ് കേള്‍ക്കുന്നത്.
ഇതിനിടയിലാണ് അനൂപ് നായകനായി അഭിനയിച്ച സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞത്. ഏറ്റവു ഒടുവില്‍ വീണത് വീണ്ടും കണ്ണൂര്‍ ആണ്. പരാജയങ്ങള്‍ തുടര്‍ക്കഥയായതോടെ അഡ്വാന്‍സ് തിരികെ വാങ്ങി തലവേദന ഒഴിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് പല നിര്‍മാതാക്കളും. ഇതിന് പുറമെ തന്റെ ഇഷ്ടക്കാരെ സിനിമയില്‍ കുത്തിത്തിരുകുന്ന ഏര്‍പ്പാടും അനൂപിനുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
താന്‍ നായകനാവുന്ന സിനിമയില്‍ താന്‍ പറയുന്ന നായികയെ അഭിനയിപ്പിക്കണമെന്ന നിര്‍ബന്ധമാണ് അതിലൊന്ന്. ടിവി ചന്ദ്രന്‍ ചിത്രത്തിലെ നായികയെ അനൂപ് ഇടപെട്ട് മാറ്റുകയും തന്റെ സിനിമയില്‍ അഭിനയിപ്പിക്കുകയും ചെയ്തതിരുന്നു. നായകനായി ഇനിയുമൊരു അങ്കത്തിന് ബാല്യമില്ലെന്ന് മനസ്സിലാക്കി തിരക്കഥയെഴുത്തും സംവിധാനവുമായി പിടിച്ചുനില്‍ക്കാനാണ് അനൂപിന്റെ ശ്രമമത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല