1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2012

നടനും തിരക്കഥാകൃത്തുമായൊക്കെ വിലസുകയാണ് വിലസുകയാണ് അനൂപ് മേനോന്‍. അനൂപിന്റെ ഏതെങ്കിലും സിനിമയുടെ വിശേഷമില്ലാതെ ഒരു ദിവസവുമില്ലെന്ന നിലയിലിലാണ് കാര്യങ്ങള്‍. നടനായി രംഗപ്രവേശം ചെയ്ത് തിരക്കഥാകൃത്തായി ആടിത്തിമിര്‍ക്കുകയാണീ താരം.

ഏറ്റവുമൊടുവില്‍ സൂപ്പര്‍താരം മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥ രചിയ്ക്കാനും സമ്മതം മൂളിയിരിക്കുകയാണ് അനൂപ്. പ്രാഞ്ചിയേട്ടന്‍ ആന്റ് സെയിന്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് അനൂപ് തൂലികയെടുക്കുന്നത്. ചിത്രത്തില്‍ അനൂപ് അഭിനയിക്കുന്ന കഥാപാത്രത്തിന്റ ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്തെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അരഡസന്‍ സിനിമകള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതിനിടെയാണ് അനൂപ് മമ്മൂട്ടി-രഞ്ജിത്ത് പ്രൊജക്ടുമായി സഹകരിയ്ക്കുന്നത്. ബ്യൂട്ടിഫുള്ളിന് ശേഷം താരമൂല്യം കുത്തനെ ഉയര്‍ന്ന അനൂപിനെ തേടി ഒട്ടേറെ നായകവേഷങ്ങളും എത്തുന്നുണ്ട്. അഭിനയത്തിരക്കിനിടെ തിരക്കഥയെഴുത്തിന് അനൂപ് സമയം കണ്ടെത്തുന്നതാണ് ഏവരെയും അതിശയിപ്പിയ്ക്കുന്നത്.

സ്പിരിറ്റിന് ശേഷം ലീലയുടെ തിരക്കുകളിലേക്ക് രഞ്ജിത്ത് പോകുന്നതിനാലാണ് മമ്മൂട്ടി ചിത്രത്തിന്റെ കഥാരചന അനൂപ് ഏറ്റെടുത്തതെന്ന് സൂചനകളുണ്ട്. മുരളി ഫിലിസിന്റെ ബാനറില്‍ മാധവന്‍ നായര്‍ നിര്‍മിയ്ക്കുന്ന ചിത്രം കൂട്ടുകെട്ടു കൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.