‘ബ്യൂട്ടിഫുള്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളസിനിമയിലെ നവനിരമുന്നേറ്റത്തില്‍ തിരക്കഥാകൃത്തായും പേര് ചേര്‍ത്ത അനൂപ് മേനോന്‍ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നു. മീരാ കതിരവന്‍ സംവിധാനം ചെയ്യുന്ന ‘ചെന്നൈയില്‍ ഒരു നല്ലിരവ്’
എന്ന സിനിമയിലൂടെയാണ് കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി അനൂപ് മേനോന്റെ കോളിവുഡ് അരങ്ങേറ്റം.
മലയാളത്തില്‍ അനൂപ് മേനോന്‍ രചന നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ‘ട്രിവാന്‍ഡ്രം ലോഡ്ജ്’, ബഡ്ഡീ’എന്നീ ചിത്രങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇതിന് ശേഷമാകും ചെന്നൈയില്‍ ഒരു നല്ലിരവില്‍ ജോയിന്‍ ചെയ്യുക.
രാജ് പാര്‍വതി മേനോന്‍ സംവിധാനം ചെയ്ത ‘നാന്‍ പാതി കടവുള്‍ പാതി’ എന്ന ചിത്രത്തിലൂടെ തമിഴ്‌സിനിമയുടെ ഭാഗമാകാന്‍ അനൂപിന് നേരത്തെ അവസരം ലഭിച്ചിരുന്നു.
രാജ് പാര്‍വതിയുടെ ആദ്യമലയാളചിത്രമായ ബഡ്ഡിയില്‍ അനൂപാണ് നായകന്‍.; അനൂപ് മേനോന്‍ തന്നെയാണ് ബഡ്ഡിയുടെ സംഭാഷണമൊരുക്കുന്നതും. നഷ്ടമായ മകളെ തേടി ചെന്നൈ നഗരത്തിലെ രാത്രിയിലൂടെ യാത്ര ചെയ്യുന്ന കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് അനൂപ് മേനോന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല