പകല്‍നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അനൂപ് മേനോന് ആദ്യമായി തിരക്കഥ എഴുതിയത്. കാവ്യാത്മകമായ സംഭാഷണങ്ങള്‍ കൊണ്ട്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. മോഹന്‍ലാലിനെ നായകനാക്കി രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രാജീവ് നാഥും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു.
ന്യൂയോര്‍ക്ക് സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന അനൂപ് മേനോന് തന്നെയാണ് നായകനും. ഒരു മനോഹര പ്രണയ കഥയായിരിക്കും ചിത്രത്തില്‍ പറയുകയെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലും വാഷിംഗ്ടണ്ണിലുമായിട്ടായിരിക്കും ചിത്രീകരണം. നായികയുടെയും മറ്റ് അഭിനേതാക്കളുടെയും കാര്യത്തില്‍ തീരുമാനമാകുന്നതേ ഉള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല