പിറവം മണ്ഡലത്തില്‍ നിന്നും വിജയിച്ച അനൂപ് ജേക്കബ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.സന്ദര്‍ശക ഗ്യാലറിയിലിരുന്ന് അനൂപിന്‍റെ കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ വീക്ഷിച്ചു. ഭരണ-പ്രതിപക്ഷത്തെ അംഗങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച ശേഷമായിരുന്നു സത്യപ്രതിജ്ഞ.
അനൂപ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 28 ന് യുഡിഎഫ് യോഗം ഇതുസംബന്ധിച്ച തീയതി തീരുമാനിക്കുമെന്നാണറിയുന്നത്. അനൂപ് ജേക്കബിനു ടി.എം. ജേക്കബ് കൈകാര്യം ചെയ്തുവന്ന ഭക്ഷ്യവകുപ്പു നല്‍കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. തന്ത്രപ്രധാനമായ ഈ വലിയ വകുപ്പ് കന്നിക്കാരനു നല്‍കുന്നതിനോടു കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടെന്നാണ് സൂചന.
അനൂപിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം
പിറവത്തെ തകര്‍പ്പന്‍ ജയത്തിന് ശേഷം അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി യുഡിഎഫിനുള്ളില്‍ ഭിന്നത. തിരഞ്ഞെടുപ്പ് വാഗ്ദാനം പോലെ അനൂപിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും വകുപ്പിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഇതിനു പുറമേ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയേയും അനൂപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ 21 അംഗ മന്ത്രി സഭയില്‍ 12 പേരും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാകുമെന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്ന പ്രശ്‌നം.
മന്ത്രി സ്ഥാനത്തിന് പകരം ക്യാബിനറ്റ് റാങ്കില്‍ നോര്‍ക്ക ചെയര്‍മാന്‍ സ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അനൂപ് കൂടി മന്ത്രിയാവുമ്പോള്‍ മുഖ്യമന്ത്രിയടക്കം 10 പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാകും.
ന്യൂനപക്ഷ മേധാവിത്വമുള്ള മന്ത്രിസഭ എന്ന ആരോപണം ഇതിനോടകം തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വീണ്ടും ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുന്നത് യുഡിഎഫിന് ദോഷം ചെയ്യും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പിറവത്തെ വിജയം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിയ്ക്കണമെങ്കില്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്ന കാര്യവും കോണ്‍ഗ്രസിനെ അലട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല