ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്കെന്നു ഉറപ്പിക്കും വിധം അമേരിക്കയ്ക്കു പിന്നാലെ ജപ്പാനും വായ്പാക്ഷമത കുറഞ്ഞ രാജ്യമെന്ന കുപ്രസിദ്ധി സ്വന്തമാക്കിയിരിക്കുന്നു. പ്രശസ്ത ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസാണ് സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തു മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ സോവറിന്‍ ക്രെഡിറ്റ് റേറ്റിങ് ‘എഎ2’ ല്‍ നിന്ന് ‘എഎ3’ ആയി കുറച്ചത്. 2009-ലെ ആഗോള മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങളും കഴിഞ്ഞ വര്‍ഷത്തെ ഭൂകമ്പവും സുനാമിയും ആണവദുരന്തവുമാണ് ജപ്പാന്റെ സാമ്പത്തിക രംഗത്തെ തകര്‍ത്തത്.
പണം മുതലിറക്കാനോ കടംകൊടുക്കാനോ വേണ്ടത്ര സാമ്പത്തിക സുരക്ഷിതത്വം ഒരു രാജ്യത്തിനുണ്ടോ എന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങള്‍ക്ക് ‘എഎഎ’ സ്ഥാനമാണ് മൂഡീസ് നല്‍കുന്നത്. ‘എഎ1’ , ‘എഎ2’ , ‘എഎ3’ സ്ഥാനങ്ങള്‍ തൊട്ടുപിന്നാലെ വരുന്നു. ജപ്പാന്റെ റേറ്റിങ് മൂന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കു മാറ്റിയെങ്കിലും സാമ്പത്തിക സ്ഥിരതയുള്ള രാജ്യമാണതെന്ന് മൂഡീസ് വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത ധനക്കമ്മിയും പെരുകുന്ന കടവുമാണ് ജപ്പാന്റെ വായ്പാക്ഷമത കുറച്ചതെന്ന് മൂഡീസ് അറിയിച്ചു.
നിലവില്‍ ജപ്പാന്റെ സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിടുകയാണ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ ജപ്പാന്റെ ജി. ഡി. പി. 1. 3 ശതമാനം ചുരുങ്ങി. തൊട്ടുമുമ്പത്തെ പാദത്തില്‍ 0. 3 ശതമാനായിരുന്നു തളര്‍ച്ച. ഭൂകമ്പത്തിന്റെയും സുനാമിയുടെയും പശ്ചാത്തലത്തില്‍ വ്യാവസായിക വളര്‍ച്ച കുറഞ്ഞതും പണം ചെലവിടുന്നതു കുറഞ്ഞതുമാണ് സാമ്പത്തിക മേഖല തളരാന്‍ കാരണം.
വായ്പനിരക്ക് അവലോകന രംഗത്തെ ലോകത്തെ മൂന്നു പ്രമുഖ ഏജന്‍സികളിലൊന്നായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറാണ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചത്. ഏറ്റവും മികച്ച ‘എഎഎ’യില്‍ നിന്ന് ‘എഎപ്ലസ്’ ആയാണ് അമേരിക്കയുടെ വായ്പാക്ഷമത കുറഞ്ഞത്. ഇതിന്റെ അലയൊലികള്‍ അടങ്ങും മുമ്പാണ് ജപ്പാനും തിരിച്ചടി നേരിട്ടത്. കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കാണിപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ കണക്കനുസരിച്ച് ഏറ്റവും മികച്ച ‘എഎഎ’ സ്ഥാനമുള്ളത്. മൂഡീസിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിമൈനസ്’ ആണ്. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ കണക്കില്‍ ‘ബിബിബി’യും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല