1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2018

സ്വന്തം ലേഖകന്‍: പാചകലോകത്തെ സൂപ്പര്‍ ഷെഫ് ആന്റണി ബോര്‍ഡൈന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ഫ്രാന്‍സില്‍ പരിപാടിക്കായെത്തിയ 61 കാരനായ ബോര്‍ഡൈന്‍ സ്ട്രാസ്‌ബോഗിലെ ഹോട്ടലിലാണു താമസിച്ചിരുന്നത്. സിഎന്‍എന്‍ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടി ‘പാര്‍ട്‌സ് അണ്‍നോണ്‍’ ടിവി സീരിസിന്റെ അവതാരകനാണ്.

വിഖ്യാതനായ ഷെഫും പാചകകലാ വിമര്‍ശകനും എഴുത്തുകാരനുമായ ബോര്‍ഡൈന്‍ പാചകപുസ്തകങ്ങളുടെ ലോകത്തു തരംഗമായ ‘കിച്ചണ്‍ കോണ്‍ഫിഡന്‍ഷ്യല്‍: അഡ്വവെഞ്ചേഴ്‌സ് ഇന്‍ ദ് കലിനറി അണ്ടര്‍ബെല്ലി’ എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവാണ്. 2002 ലാണ് ‘എ കുക്ക്‌സ് ടൂര്‍’ ടിവി പരമ്പരയിലൂടെ ബോര്‍ഡെയിന്‍ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താന്‍ തുടങ്ങിയത്.

2010ല്‍ കേരളം സന്ദര്‍ശിച്ചു മലയാളിയുടെ ഭക്ഷ്യവിഭവങ്ങളെപ്പറ്റി ഡിസ്‌കവറി ചാനലില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വീട്ടിലെത്തിയ അദ്ദേഹം സൂപ്പര്‍താരത്തോടൊപ്പം ഭക്ഷണമുണ്ടാക്കുകയും ചെയ്തു. ബോര്‍ഡൈന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്ത ഈ പരമ്പരയ്ക്കു രണ്ടു ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.