1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2023

സ്വന്തം ലേഖകൻ: ബിനാമി വിരുദ്ധ നടപടികള്‍ വീണ്ടും ശകതമാക്കി സൗദി അറേബ്യ. ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസം പതിനൊന്നായിരത്തിലധികം പരിശോധനകള്‍ സംഘടിപ്പിച്ചതായി ദേശീയ ബിനാമി വിരുദ്ധ സമിതി വെളിപ്പെടുത്തി. രാജ്യത്തെ ബിനാമി ബിസിനസുകള്‍ക്കെതിരായ നടപടികള്‍ വീണ്ടും കടുപ്പിച്ചതായി ദേശീയ ബിനാമി വിരുദ്ധ സമിതി വ്യക്തമാക്കി.

ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി മെയില്‍ 11347 സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി. ബിനാമിക്ക് പുറമേ സ്ഥാപനങ്ങളുടെ അംഗീകാരം, നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നതിലെ കൃത്യത എന്നിവ കൂടി ഉറപ്പ് വരുത്തുന്നുണ്ട്. ബിനാമി ഇടപാട് സംശയിക്കുന്ന 9038 സ്ഥാപനങ്ങളാണ് ഇവയിലുള്ളത്. ഇവയില്‍ 231 എണ്ണം ബിനാമി സംശയിക്കുന്നതായി പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതാണെന്നും സമിതി വ്യക്തമാക്കി.

പരിശോധനയില്‍ ബിനാമികളാണെന്ന് വ്യക്തമായ സ്ഥാപനങ്ങളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് കൈമാറി. വാണിജ്യ മന്ത്രാലയത്തിന് പുറമേ, മുനിസിപ്പല്‍ ഗ്രാമകാര്യം, പാര്‍പ്പിട, ആഭ്യന്തര, മാനവവിഭവശേഷി മന്ത്രാലയങ്ങളും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും പരിശോധനകളില്‍ പങ്കാളികളായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.