സ്വന്തം ലേഖകന്‍: സൗദിയില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ്, രാജകുടുംബാംഗങ്ങളും മന്ത്രിമാരുമടക്കം 50 പേര് പിടിയില്‍. കഴിഞ്ഞ ദിവസം രുപികരിച്ച അഴിമതി വിരുദ്ധ സമിതിയാണ് ഇവരെ അറസ്റ്റ് ചെയത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖ വൃവസായികളും ഉള്‍പ്പെടും. സൗദി കിരീടാവകാശി സല്മാന് രാജാവിന്റെ നേതൃത്വത്തിലാണ് അഴിമതി വിരുദ്ധ സമിതിയെ നിയമിച്ചിരുന്നത്.
ഈ സമിതിയാണ് അഴിമതിയുമായി ബന്ധമുള്ളവരുടെ അറസ്റ്റിന് നേതൃത്വം നല്‍കിയത്. പ്രമുഖ സൗദി വ്യവസായികളായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍, മുഹമ്മദ് അല്‍അമൂദി അടക്കമുള്ളവര്‍ അറസ്റ്റിലായവരില്‍പെടും. അനുമതിയില്ലാതെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുക, കള്ളപ്പണം വെളുപ്പിക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അന്യായമായി കോടിക്കണക്കിന് റിയാല്‍ വിലതിക്കുന്ന സാധനങ്ങള്‍ വാങ്ങിക്കുക, അധികാര ദുര്‍വിനിയോഗം, കൈക്കൂലി എന്നീ കുറ്റങ്ങള്കൊപ്പം വിശുദ്ധ ഹറം വികസന പദ്ധതിയില്‍ അഴിമതി കാണിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
പൊതുസ്വത്ത് വ്യക്തി താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അധികാര ദുര്‍വിനിയോഗം നടത്തുന്നതും എന്തുവില കൊടുത്തും തടയുമെന്ന് സല്മാന് രാജാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഴിമതി വിരുദ്ധ നീക്കത്തിന്റെ പേരില്‍ തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് രാജകുമാരന് നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന് മിതെബ് ബിന്‍ അബ്ദുല്ല രാജകുമാരനടക്കം നാലു മന്ത്രിമാരെ പുറത്താക്കിയത് എല്ലാവരേയും ഞെട്ടിച്ചു.
ഒരു ഘട്ടത്തില്‍ ഭാവി കിരീടാവകാശി എന്നു വരെ വിശേഷിപ്പിച്ചിരുന്ന രാജകുമാരനാണ് മിതെബ് ബിന്‍ അബ്ദുല്ല. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു മിതെബ്.രാജകുമാരന്മാരിലെ കോടീശ്വരന് എന്നറിയപ്പെടുന്ന അല്‍ വഹീദ് ബിന്‍ തലാലിന്റെ അറസ്റ്റും അപ്രതീക്ഷിതമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല