ഡിയുപി എംഎല്‍എ പോള്‍ ഗിവന്റെ കണ്‍സയന്‍സ് ക്ലോസ് ബില്ലിനെതിരെയുള്ള പ്രതിഷേധം അമേരിക്കയിലേക്കും വ്യാപിക്കുന്നു. പുതിയ നിയമം സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരാണെന്ന് ആരോപിക്കുന്ന ഒരു പരാതിയില്‍ ഒപ്പിട്ടത് ഒരു ലക്ഷം അമേരിക്കക്കാരാണ്. അതിനിടെ കത്തോലിക്കാ സഭയും ഗിവന്റെ ബില്ലിന് പിന്തുണയുമായി രംഗത്തെത്തി.
വടക്കന്‍ അയര്‍ലന്‍ഡിലെ ആഷര്‍ ബേക്കറി ഉടമകള്‍ ഒരു കേക്കിനുള്ള ഓര്‍ഡര്‍ നിരസിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കേക്കില്‍ സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള ഒരു സന്ദേശം എഴുതാന്‍ ഓര്‍ഡര്‍ നല്‍കിയ ആള്‍ ബേക്കറി ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കടുത്ത ക്രിസ്ത്യന്‍ വിശ്വാസികളായ ബേക്കറി ഉടമകള്‍ സന്ദേശം തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന കാരണം ചൂണ്ടിക്കാട്ടി ഓര്‍ഡര്‍ നിരസിച്ചു.
തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കിയ ആള്‍ പരാതിയുമായി ഈക്വാലിറ്റി കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി സ്വീകരിച്ച കമ്മീഷന്‍ ബേക്കറി ഉടകള്‍ക്കെതിരെ നോട്ടീസ് അയക്കുകയായിരുന്നു. കേക്ക് ഉണ്ടാക്കാന്‍ വിസമ്മതിച്ചതിലൂടെ ഈക്വാലിറ്റി നിയമം ലംഘിച്ചു എന്നതാണ് ബേക്കറി ഉടമകള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നകുറ്റം.
ഇതിനെ തുടര്‍ന്നാണ് ലാഗന്‍ വാലി എംഎല്‍എ പോള്‍ ഗിവന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. നിലവിലുള്ള ഈക്വാലിറ്റി നിയമത്തില്‍ അപാകതയുണ്ടെന്നും പുതിയ നിയമം നിയമം ആവശ്യമാണെന്നും ഗിവന്‍ പറഞ്ഞു. ബദലായി ഗിവന്‍ മുന്നോട്ടു വച്ച കണ്‍സയന്‍സ് ക്ലോസ് ബില്‍ പ്രകാരം മതവിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന സേവനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും ആവശ്യക്കാര്‍ക്ക് ആ സേവനങ്ങള്‍ നിഷേധിക്കാനും അവസരം ഉണ്ടായിരിക്കും.
തൊട്ടു പിന്നാലെയാണ് കത്തോലികാ സഭ ഗിവന് പിന്തുണയുമായി രംഗത്തെത്തിയത്. എന്നല്‍ ഗിവന്റെ ബില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ നിഷേധിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം കത്തിപ്പടരുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല