1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2024

സ്വന്തം ലേഖകൻ: യുകെ സന്ദർശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ബ്രിട്ടണിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഹെല്‍പ്പ്‌ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. യു.കെയില്‍ പടര്‍ന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ തീവ്രവലതുപക്ഷ കലാപകാരികള്‍ കഴിഞ്ഞ ദിവസം നിരവധി കടകള്‍ക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതോടെ അക്രമാസക്തരായ കലാപകാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കാന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉത്തരവിട്ടു.

മൂന്നു പെണ്‍കുട്ടികള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടര്‍ന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായി. പ്രതിഷേധക്കാര്‍ കടകള്‍ കൊള്ളയടിക്കുന്നതിന്റെയും തീയിട്ട് നശിപ്പിക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.