സ്വന്തം ലേഖകന്‍: മിശ്ര വിവാഹ വിരുദ്ധ പരാമര്‍ശം വിവാദമായതോടെ ഇടുക്കി രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മാപ്പു പറഞ്ഞു. കാഞ്ഞിരപ്പിള്ളി രൂപതയുടെ പാസ്റ്റര്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ വിശ്വാസികളോട് ഇടുക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ മിശ്ര വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്.
ഇടുക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ മിശ്ര വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം ദുരുദ്ദേശപരം ആയിരുന്നില്ലെന്ന് ഇടുക്കി രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ പരാമര്‍ശം ഏതെങ്കിലും സമുദായത്തെയോ ജാതിയേയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഇടുക്കി രൂപത പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മിശ്ര വിവാഹം വിശ്വാസത്തിനെതിരാണെന്നും ജാഗ്രത വേണമെന്നുമാണ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത്. സര്‍ക്കാര്‍ മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ വിശ്വാസികള്‍ എതിര്‍ക്കണം.
ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗജിഹാദിനും എസ്.എന്‍.ഡി.പിയുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്കും അടിപ്പെട്ട് ഇറങ്ങി പോകുന്നു. വിശ്വാസത്തിന്റേയും പ്രബോധനത്തിന്റേയും കുറവുകൊണ്ടാണ് ഇതെന്നും ബിഷപ്പ് ആനക്കുഴിക്കാട്ടില്‍ പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമാകുകയും വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് വിശദീകരണവുമായി രൂപത രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല