സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈ്റ്റുകളിലൂടെ പ്രചരിക്കുന്ന ഇസ്ലാം വിരുദ്ധ ഹ്രസ്വ ചിത്ര വീഡിയോ നിരോധിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. വീഡിയോ പ്രചരിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ ബാധിക്കുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം വീഡിയോകളുടെ പ്രചരണം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാലാണ് വീഡിയോ നിരോധിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും ആഭ്യന്തരസെക്രട്ടറി ബിആര്‍ ശര്‍മ്മ അറിയിച്ചു.
ജമാ അത് ഉദ് ദവയുടെ പ്രതിഷേധത്തെതുടര്‍ന്ന് പാകിസ്താനില്‍ ഈ വിഡീയോയ്ക്ക് വ്യാഴാഴ്ച മുതല്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വെബ് പേജുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎസില്‍ നിര്‍മ്മിച്ച ഈ ഹ്രസ്വ ചിത്രത്തിനെതിരെ ഈജിപ്തിലും ലിബിയയിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ ജനവികാരമുയര്ന്നതിനെ തുടര്‍ന്ന് സംവിധായകന് ഒളിവില്‍ കഴിയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല