സ്വന്തം ലേഖകന്‍: ഭീകരവാദിയായി ചിത്രീകരിച്ച് പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ ആദ്യ മുസ്ലീം വനിത ഇല്‍ഹാന്‍ ഒമര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിപാടിയിലെ വിവാദ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിത്രം ചേര്‍ത്ത് പോസ്റ്ററടിച്ചതിനെതിരെയാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം വനിത കൂടിയായ ഇല്‍ഹാന്‍ ഒമറിന്റെ പ്രതികരണം.
അമേരിക്കയിലെ വിര്‍ജീനിയയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിപാടിയിലാണ് വിവാദ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്. സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ കത്തിയമരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ചിത്രത്തിനൊപ്പം ശിരോവസ്ത്രം ധരിച്ച് നില്‍ക്കന്ന ഇല്‍ഹാന്റെ ചിത്രവും ചേര്‍ത്താണ് പോസ്റ്ററടിച്ചത്. പോസ്റ്റര്‍ മുസ്‌ലിം വിരുദ്ധമാണെന്ന് ആരോപിച്ച ഇല്‍ഹാന്‍ ഒമര്‍, ചിത്രത്തിനൊപ്പം ചേര്‍ത്ത വാചകങ്ങളാണ് ഏറെ അപകടകരം എന്ന് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ പറഞ്ഞു ഒരിക്കലും മറക്കരുതെന്ന്, എന്നാല്‍ നിങ്ങളെല്ലാം മറന്നു, അതിന്റെ തെളിവാണ് ഞാന്‍’ എന്ന് ഇല്‍ഹാന്‍ ഒമര്‍ പറയുന്നതായി സൂചന നല്‍കുന്നതാണ് വാചകങ്ങള്‍.
കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇല്‍ഹാന്‍ ഒമര്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.എസ് ചരിത്രത്തിലാദ്യമായി ഒരു മുസ്‌ലിം വനിത അമേരിക്കന്‍ കോണ്‍ഗ്രസിലെത്തുകയായിരുന്നു ഇല്‍ഹാന്‍ ഒമറിലൂടെ. അന്നുമുതല്‍ പല തരത്തിലുള്ള വംശീയ അതിക്രമങ്ങള്‍ അവര്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്നെ ഭീകരവാദിയായി ചിത്രീകരിക്കുന്ന പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മറുപടി പറയണമെന്നും ഇത് തുടരുന്നത് അമേരിക്കയുടെ നല്ല ഭാവിക്ക് ഭീഷണിയാകുമെന്നും അവര്‍ പറഞ്ഞു.
അതിനിടെ പോസ്റ്ററുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നവകാശപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തി. സ്റ്റാള്‍ തയ്യാറാക്കിയവരോട് വിശദീകരണം തേടുമെന്നും പാര്‍ട്ടി അറിയിച്ചു. കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ മസൂദിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. 1999 ഡിസംബര്‍ 31നാണ് ഇയാളെ ഇന്ത്യ വിട്ടയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല