1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2016

സ്വന്തം ലേഖകന്‍: സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡൊണാള്‍ഡ് ട്രംപിനെ കൈവിടുന്നു, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില പരുങ്ങലില്‍. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വിഡിയോ പുറത്തായതോടെ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് സ്വന്തം സ്ഥാനാര്‍ഥിയെ തള്ളി ആദ്യമായി രംഗത്തത്തെിയത്.

2008 ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നതനേതാവുമായ അരിസോണയിലെ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ ട്രംപിന് പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ഉപാധിയോടെയുള്ള പിന്തുണപോലും ട്രംപ് അര്‍ഹിക്കുന്നില്ലെന്ന് മക്കെയ്ന്‍ തുറന്നടിച്ചു. സ്ത്രീകളെ അവരുടെ അനുവാദമില്ലെങ്കില്‍പോലും എന്തും ചെയ്യാമെന്നതരത്തില്‍ ട്രംപ് നടത്തിയ പൊങ്ങച്ചപ്രസംഗത്തില്‍ പ്രതിഷേധിച്ച് താനും ഭാര്യ സിന്‍ഡിയും ട്രംപിന് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഹിലരിക്ക് വോട്ടു ചെയ്യില്ലെന്നും മക്കെയ്ന്‍ പറഞ്ഞു.

സൂസന്‍ കൊളിന്‍സ്, ഡാന്‍ സുല്ലിവാന്‍, ലിസ മര്‍കോസ്വ്കി, കെല്ലി അയോട്ടെ, ഡീന്‍ ഹെല്ലര്‍ തുടങ്ങി റിപബ്ലിക്കന്‍ സെനറ്റര്‍മാരും ട്രംപിനെതിരെ തിരിഞ്ഞു. ഫ്‌ളോറിഡ മുന്‍ ഗവര്‍ണര്‍ ജെബ് ബുഷ്, മിനസോട്ട മുന്‍ ഗവര്‍ണര്‍ ടിം പൗലെന്‍ട്രി തുടങ്ങി 14 ഓളം മുതിര്‍ന്ന നേതാക്കളും ട്രംപിനെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചു.

അതിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഉള്‍പ്പെടെ എട്ടോളം റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിക്ക് വോട്ടു ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ടെക്‌സാസ് സെനറ്റര്‍ ടെഡ് ക്രസ്, ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റീ തുടങ്ങി പത്തോളം നേതാക്കള്‍ ഇപ്പോഴും ഒപ്പമുണ്ട് എന്നതാണ് ട്രംപിന്റെ ഏക ആശ്വാസം.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ചും ഭര്‍ത്താവിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ടും ട്രംപിന്റെ ഭാര്യ മെലാനിയ മാധ്യമങ്ങളെ കണ്ടു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ കുറ്റകരവും തന്നെയുള്‍പ്പെടെ വേദനിപ്പിച്ചതുമാണ്. താനറിയുന്ന ട്രംപ് സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയും നല്ല മനസ്സുള്ള നേതാവുമാണെന്ന് അമേരിക്കന്‍ ജനതയോട് മെലാനിയ പറഞ്ഞു.

അതിനിടെ മകള്‍ ഇവാന്‍കക്കെതിരെ ട്രംപ് അശ്‌ളീല പ്രയോഗം നടത്തുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന രണ്ടാമത്തെ സംവാദത്തില്‍ ട്രംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ റിപോര്‍ട്ടുകള്‍ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.