സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി അന്റോണിയെ ഗുട്ടെറെസ് അധികാരമേറ്റു. പോര്‍ച്ചുഗീസ് മുന്‍പ്രധാനമന്ത്രിയായ അന്റോണിയെ ഗുട്ടെറെസ് തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്തത്.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറിയോഗത്തില്‍ പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോംസണുമുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഒക്ടോബറില്‍ ഗുട്ടെറെസിനെ തിരഞ്ഞെടുത്തിരുന്നു. യു.എന്‍. അഭയാര്ഥിവിഭാഗത്തിന്റെ മുന്‍ അധ്യക്ഷനാണ് ഗുട്ടെറെസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല