1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2017

സ്വന്തം ലേഖകന്‍: അധികാരമേറ്റ ശേഷം യുഎന്‍ സെക്രട്ടറി ജനറലിന്റെ ആദ്യ സന്ദര്‍ശനം ഇസ്രയേല്‍, പലസ്തീന്‍ സംഘര്‍ഷ മേഖലയിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍. യുഎസ് സെക്രട്ടറി ജനറലായി അധികാരമേറ്റ ശേഷം അന്റോറാണിയോ ഗുട്ടെറെസിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തില്‍ ഇസ്രായേല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം അദ്ദേഹം പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണൂം. ഈ മാസം 28 മുതലായിരിക്കും ആറു ദിവസത്തെ പര്യടനം.

മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുട്ടെറിസിന്റെ സന്ദര്‍ശനം പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ച് മസ്ജിദുല്‍ അഖ്‌സയിലേക്ക് ഫലസ്തീനികളുടെ പ്രവേശനം തടയാന്‍ ശ്രമിച്ച ഇസ്രായേലിനോട് സംഘര്‍ഷം അവസാനിപ്പിച്ച് മേഖലയില്‍ തദ്‌സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാനാണ് 50 വയസ്സില്‍ താഴെയുള്ളവര്‍ പ്രവേശിക്കേണ്ടെന്ന് നിര്‍ദേശിച്ചതെന്നാണ് ഇസ്രയേല്‍ നിലപാട്. പുതിയ നിയന്ത്രണത്തില്‍ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് ഇസ്രയേല്‍ പഴയ ജറുസലേം നഗരം അടച്ചിടുകയും ഏകദേശം 3500 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്തിരുന്നു. പലസ്തീന്‍ മേഖലകളില്‍ ഇസ്രായേല്‍ ജൂതകുടിയേറ്റ ഭവനപദ്ധതി വ്യാപിപ്പിച്ചതോടെ യു.എന്നുമായുള്ള ബന്ധം അസ്വാരസ്യത്തിലാണ്. കുടിയേറ്റ ഭവനങ്ങള്‍ നിയമ വിരുദ്ധമാണെന്ന് യു.എന്‍ സമിതി വിമര്‍ശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.