സ്വന്തം ലേഖകന്‍: അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറല്‍. യുഎന്‍ രക്ഷാസമിതിയില്‍ നടന്ന അനൗദ്യോഗിക തെരഞ്ഞെടുപ്പിലാണ് പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ അന്റോണിയോയെ യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്.
1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങളും അദ്ദേഹത്തെ അംഗീകരിച്ച് വോട്ട് ചെയ്തു. ആറ് ഘട്ടമായി നടന്ന അനൗദ്യോഗിക വോട്ടെടുപ്പില്‍ അന്റോണിയോ ഗുട്ടറെസ് വ്യക്തമായ മുന്‍തൂക്കം നേടാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി അഭയാര്‍ഥികള്‍ക്കുളള യു.എന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച് വരികയാണ് ഗുട്ടെറസ്.
വീറ്റോ സാധ്യത ഇല്ലാത്തതുകൊണ്ട് ഇനി പൊതുസഭയുടെ അംഗീകാരം കൂടി നേടുക എന്ന ഔപചാരിക നടപടിക്രമം മാത്രമേ ഇന് ആന്റോണിയോക്ക് മുന്നില്‍ ബാക്കിയുള്ളൂ. ഈ വര്‍ഷം അവസാനമാണ് സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ബാന്‍ കിമൂണിന്റെ കാലാവധി അവസാനിക്കുക.
സെക്രട്ടറി ജറലിന്റെ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 12 ല്‍ ആറ് സ്ഥാനാര്‍ത്ഥികളും സ്ത്രീകളായിരുന്നു. 15 അംഗങ്ങളില്‍ 13 പേരും അന്റോണിയോക്ക് അനുകൂലമായും രണ്ട് പേര്‍ നിഷ്പക്ഷ നിലപാടുമാണ് സ്വീകരിച്ചിരുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഗുട്ടറെസിനെ കാത്തിരിക്കുന്നത് ഒട്ടേറെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ലോകരാജ്യങ്ങളെ വലക്കുന്ന അഭയാര്‍ഥി പ്രശ്‌നമാകും ഇതില്‍ ആദ്യത്തേത്. യൂറോപ്പിന്റെ അഭയാര്‍ത്ഥി പ്രശ്‌നം അടക്കമുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ് ഗുട്ടറസ്. ആഭ്യന്തര യുദ്ധത്തില്‍ വലയുന്ന സിറിയയും ആഫ്രിക്കന്‍ രാജ്യങ്ങളുമാണ് ഗുട്ടെറസിനെ കാത്തിരിക്കുന്ന രണ്ടാമത്തെ പ്രതിസന്ധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല