സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററിലെ സിറോ മലബാര്‍ സമൂഹത്തിന്റെ അമരക്കാരനും,ഷ്രൂഷ്ബറി രൂപതാ സിറോമലബാര്‍ ചാപ്ലിനുമായ റെവ.ഡോ.ലോനപ്പന് അറങ്ങാശ്ശേരിയുടെ സഹോദരന് ആന്റണി അറങ്ങാശ്ശേരി (74) നിര്യാതനായി.തൃശൂര്‍ ജില്ലയിലെ പൊന്നൂര് അറങ്ങാശ്ശേരി കുടുംബാംഗമാണ് .ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയില്‍ കഴിയുക ആയിരുന്നു.ഇന്നലെ ഉച്ചക്ക് (ഇന്ത്യന്‍ സമയം)12 മണിയോടെ ആയിരുന്നു അന്ത്യ0.സംസ്ക്കാര ശ്രുശ്രൂഷകള്‍ വെള്ളിയാഴ്ച (23/09) വൈകുന്നേരം മൂന്നു മുതല്‍ പൊന്നൂര് ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ നടക്കും.പരേതയായ ആലീസ് ആയിരുന്നു ഭാര്യ.മക്കള്‍: ഷാനി,ഷാജന്,ഷാജി. മരുമക്കള്‍: ഫിലിപ്പ്,മിജി,ജോളി.
സഹോദരങ്ങള്‍: തോമസ്,മേരി,സെലീന,ദേവസി,പരേതനായ ജോസ്,റെവ.ഡോ.ലോനപ്പന് അറങ്ങാശ്ശേരി,ആഗ്നസ്.ഇപ്പോള്‍ അവധിയില്‍ നാട്ടില്‍ ആയിരിക്കുന്ന ലോനപ്പന് അച്ചന് ജേഷ്ടന്റെ സംസ്ക്കാര ശ്രുശ്രൂഷകള്‍ക്ക് ശേഷം ഇ മാസം 29 ന് തിരികെയെത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് ലോനപ്പന് അച്ചന്റെ നാട്ടിലെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്:0091 9207408763
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല