1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2012

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനൂജ് ബിദ്‌വെയുടെ കൊലയുമായി ബന്ധപ്പെട്ട് ഇരുപതുകാരനെ പൊലീസ് പിടികൂടി. ഓര്‍ഡ്‌സാലില്‍ നിന്നുള്ള കിയാരന്‍ മാര്‍ക്ക് സ്റ്റേപ്പിള്‍ടണാണ് പിടിയിലായത്. ഇയാളെ രാവിലെ മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ വച്ചാണ് അനൂജ് വെടിയേറ്റ് മരിച്ചത്.ക്രിസ്തുമസിന് തൊട്ടടുത്ത ദിവസമാണ് കൊല നടന്നത്. അനൂജിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ഇന്ത്യയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഒരാളെ കൂടി പിടികൂടിയ വിവരം പൊലീസ് പുറത്തു വിട്ടത്.
കേസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ ബ്രിട്ടീഷ്, ഇന്ത്യന്‍ അധികൃതര്‍ അലംഭാവം കാട്ടുകയാണെന്ന് അനൂജിന്റെ പിതാവ് അരോപിച്ചിരുന്നു. പൂനെയില്‍ താമസിക്കുന്ന അദ്ദേഹം മകന്റെ കൊലപാതക വിവരം അറിയുന്നത് ഫേസ്ബുക്കിലൂടെയാണ്! ബ്രിട്ടീഷ് പൊലീസ് പിന്നീടാണ് അദ്ദേഹത്തെ വിവരം അറിയിക്കുന്നത്.

 

അനൂജ് സഹോദരിക്കൊപ്പം

സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം പ്രതികളിലൊരാളായ പത്തൊമ്പതുകാരന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കപ്പെടുന്ന പതിനാറും പതിനേഴും വയസുള്ള രണ്ട് പേരെയും വിട്ടയച്ചിട്ടുണ്ട്.
കൊലപാതകിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 പൗണ്ട് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘത്തിലെ അംഗമായിരുന്നു അനൂജ്.
വെളുപ്പിന് ഒന്നരയോടെ ഹോട്ടലില്‍ നിന്ന് റോഡിലൂടെ നടക്കവെ തോക്കുധാരി അനൂജിനെ സമീപിച്ച് സംസാരിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് അനൂജ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വര്‍ണവെറിയാണോ കൊലയ്ക്ക് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നൂണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.