ബ്രിട്ടനിലെ ഇന്ത്യം സമൂഹത്തില്‍ ഏറെ പരിഭ്രാന്തി പരത്തിയ അനൂജ് ബിദ്വെ കൊലക്കേസില്‍ പ്രതി കോടതിയില്‍ കൃത്യം നിര്‍വഹിച്ചതായി സമ്മതിച്ചു. ലങ്കാസ്റ്റെര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അനൂജിനെ വധിച്ചതായി സമ്മതിച്ച പ്രതി കിയാരണ്‍ സ്റ്റാപ്ള്‍ടണ്‍ പക്ഷേ, അതിനെ കൊലക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതിയില്‍ മൊഴി നല്‍കി. വെള്ളക്കാരനായ സ്റ്റാപ്ള്‍ടണ്‍ യാതൊരു പ്രകോപനവും കൂടാതെയാണ് കൊല നടത്തിയത്.കേസിന്മേല്‍ വിചാരണ ജൂണ്‍ 25 ന് ആരംഭിക്കും.
ഇന്ത്യക്കാരായ അനൂജിന്‍്റെ മാതാപിതാക്കളും വാദം കേള്‍ക്കുന്നതിനായി മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോര്‍ട്ടില്‍ എത്തിയിരുന്നു.2011 ഡിസംബര്‍ 26നാണ് മാഞ്ചസ്ററില്‍ പൂന സ്വദേശിയായ അനൂജ് ബിദ് വെ വെടിയേറ്റുമരിച്ചത്. അനൂജിന്‍്റെ കൊലപാതകം ബ്രിട്ടനിലും ഇന്ത്യയിലും വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലെ ബോക്സിംഗ് ഡേയില്‍ അനൂജ് സുഹൃ ത്തുക്കള്‍ ക്കൊപ്പം റോഡില്‍ക്കൂടി നടന്നുപോകവെയാണ് സമയം എത്രയായി എന്ന് ചോദിച്ച് പ്രതി നിറയൊഴിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല