‘ഞാന്‍ സൈക്കോ സ്റ്റാപ്‌ലറ്റണ്‍’ …ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനുജ് ബിദ്വേയെ വെടിവച്ചുകൊന്നയാള്‍ കോടതിയില്‍ പറഞ്ഞ വാക്കുകളാണിത്. കെയ്‌റാന്‍ സ്റ്റാപ്‌ലറ്റണ്‍ എന്നല്ലേ തന്റെ പേര് എന്ന് കോടതി ആവര്‍ത്തിച്ചു ചോദിച്ചിട്ടും കുറ്റവാളി തന്റെ പേര് സൈക്കോ സ്‌റ്റേപ്പിള്‍ടണ്‍!’ എന്ന് തന്നെയാണെന്ന് ആവര്‍ത്തിച്ചു. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുതന്നെയാണ് 20കാരനായ കെയ്‌റാന്‍ താമസിക്കുന്നത്. മാനസിക രോഗമാണെന്ന പേര് പറഞ്ഞ് കേസില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രമായി വേണം കെയ്റന്‍റെ ഈ വാക്കുകളെ കാണേണ്ടത്.
അതേസമയം അനുജിനെ വധിക്കാനുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകം എന്നാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലേക്ക് പ്രതിയെ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. പൂനയിലുള്ള അനുജിന്റെ പിതാവും മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ സുഭാഷ് ബിദ്വേയെ കാണാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ത്യയിലേത്തി. നിയമനടപടികള്‍ വേഗം തീര്‍ത്ത് അനുജിന്റെ മൃതശരീരം എത്രയും വേഗം വിട്ടുനല്‍കാമെന്ന്് അദ്ദേഹം അനുജിന്റെ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.
സ്‌റ്റേപ്പിള്‍ടണെ കൂടാതെ മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു 16 വയസുകാരനെയും രണ്ടു 17 വയസുകാരെയും മാര്‍ച്ച് വരെ ജാമ്യത്തില്‍ വിട്ടു. ഒരു 19 വയസുകാരനെ ശനിയാഴ്ച ജാമ്യത്തില്‍ വിട്ടിരുന്നെങ്കിലും പിന്നീട് ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌റ്റേപ്പിള്‍ടണെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഇയാളെ റിമാന്‍ഡ് ചെയ്തു.
ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി വിദ്യാര്‍ത്ഥിയായിരുന്നു അനുജ് ബിദ്വ. പഠിക്കാന്‍ ഏറെ മിടുക്കനായിരുന്ന കൂട്ടുകാരനുവേണ്ടി ഇന്നലെ സഹപാഠികളും അധ്യാപകരും മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല