സ്വന്തം ലേഖകന്‍: ലണ്ടനില്‍ ജ്ഡ്ജിയാകുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരിയായ അനൂജ രവീന്ദ്ര ദിര്‍. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയിലെ ജഡ്ജിയായാണ് 49 കാരിയായ അനൂജ നിയമിതയായത്. ഈ പദവിയിലെത്തുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വ്യക്തിയാണ് അനൂജ രവീന്ദ്ര ദിര്‍. സര്‍ക്യൂട്ട് കോടതികളില്‍ ജഡ്ജിസ്ഥാനം വഹിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയും അനൂജയാണ്.
താന്‍ നിയമ മേഖല തെരഞ്ഞെടുത്തതു മുതല്‍ എപ്പോഴും കോടതിയില്‍ സാക്ഷിയായോ പ്രതിയായോ തെറ്റിദ്ധരിക്കെപ്പട്ടിരുന്നതായി അനുജ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടനു പുറത്ത് ഒരു കോടതിയില്‍ തന്നെ ഗേറ്റില്‍ തടഞ്ഞതായും അഭിഭാഷകയാണെന്ന് പറഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശ്വസിക്കാന്‍ തയാറായില്ലെന്നും അവര്‍ പറഞ്ഞു.
ഭൂരിഭാഗം കക്ഷികള്‍ക്കും ഒരു ചെറുപ്പമായ, ഏഷ്യയില്‍ നിന്നുള്ള, സ്‌കോട്ട്‌ലന്‍ഡുകാരിയായ വനിത തങ്ങള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ താല്‍പര്യമില്ലെന്നും അത് കക്ഷികളെ കണ്ടെത്തുന്നതില്‍ പ്രയാസമുണ്ടാക്കിയെന്നും അനൂജ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളായി സ്‌കോട്ട്‌ലന്‍ഡിലെ ഡുണ്ടിയില്‍ ജനിച്ച അനൂജ 23 വര്‍ഷം മുമ്പാണ് വക്കീല്‍ ജീവിതം തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല