സ്വന്തം ലേഖകന്‍: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തമിഴ് ചിത്രത്തില്‍ വില്ലനാകുന്നു. അനുരാഗ് കശ്യപിന്റെ ആദ്യ തമിഴ് ചിത്രമാണിത്. അജയ് ഗണമുത്തു സംവിധാനം ചെയ്യുന്ന ‘ഇമൈക്ക നോഡിഗല്‍’ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് പറയുന്നത്.
കഥ കേട്ടപ്പോള്‍ കശ്യപിന് ഇഷ്ടമായി എന്നാല്‍ അദ്ദേഹം അന്തിമ തീരുമാനം പറഞ്ഞിട്ടില്ലെന്ന് അജയഥ് ഗണമുത്തു പറയുന്നു.ത്രില്ലര്‍ സിനിമയായിരിക്കും ഇമൈക്ക നൊഡിഗല്‍. അഥര്‍വ്വ, രാശി ഖന്ന എന്നിവര്‍ പ്രധാന റോളിലെത്തുന്ന ചിത്രത്തില്‍ നയന്‍ താരയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആര്‍ഡി രാജ ശേഖരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരുകദോസ് സംവിധാനം ചെയ്ത അകിര എന്ന ചിത്രത്തിലാണ് അനുരാഗ് കശ്യപ് അവസാനമായി അഭിനയിച്ചത്. ബോംബെ വെല്‍വെറ്റ്, ദേവ് ഡി , രാമന്‍ രാഘവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് കശ്യപ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല