രജനിയുടെ അടുത്ത ചിത്രം ‘റാണ’ ആയിരിക്കില്ല എന്നും ‘കൊച്ചദൈയാന്‍’ ആയിരിക്കും എന്നുമുളള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രജനിയെ കുറിച്ചും റാണയെ കുറിച്ചും ഉളള ഊഹാപോഹങ്ങള്‍ മാത്രമായിരുന്നു കഴിഞ്ഞ ആറ് മാസമായി കോളിവുഡില്‍ നിന്ന് പ്രചരിച്ചിരുന്നത്. എന്നാല്‍, കൊച്ചദൈയാന്‍ എന്ന 3ഡി ചിത്രത്തിലായിരിക്കും രജനി അടുത്തതായി അഭിനയിക്കുക എന്ന് മകള്‍ സൗന്ദര്യ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനിയുടെ നായിക ആരായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചൂടുളള ചര്‍ച്ചാവിഷയം. തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌കയാവും ചിത്രത്തിലെ നായിക എന്നാണ് സൂചന. സൗന്ദര്യ ഇതു സംബന്ധിച്ച് അനുഷ്‌കയുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റാണയില്‍ ദീപികാ പദുക്കോണെ ആയിരുന്നു നായികയായി നിശ്‌ചയിച്ചിരുന്നത്. രജനിയുടെ നായികയാവുന്നത് ഒരു അംഗീകാരമായിട്ടാണ് പദുക്കോണ്‍ പറഞ്ഞുനടന്നിരുന്നത്. എന്നാല്‍, റാണയ്‌ക്ക് മുമ്പേ കൊച്ചദൈയാന്‍ എത്തുമ്പോള്‍ ദീപികയെ അനുഷ്‌ക ഓവര്‍ടേക്ക് ചെയ്യുമെന്നും ഉറപ്പായി!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല