സ്വന്തം ലേഖകന്‍: ‘ആരാണ് സെക്‌സിയര്‍? പ്രഭാസോ? റാണയോ?’ ആരാധികയുടെ വെട്ടിലാക്കിയ ചോദ്യത്തിന് അനുഷ്‌കയുടെ കിടിലന്‍ മറുപടി. ബാഹുബലി 2 പുറത്തിറങ്ങിയതിനു ശേഷം അനുഷ്‌കയേയും പ്രഭാസിനേയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലാണെന്നും തനിക്കു വന്ന വിവാഹ ആലോചനകള്‍ വേണ്ടെന്നു വച്ചത് അനുഷ്‌കയ്ക്കു വേണ്ടിയാണെന്നുംവരെ വാര്‍ത്തകള്‍ പ്രചരിച്ചു.
അതിനിടെയാണ് ബാഹുബലി 2 വിന്റെ പ്രമോഷന്റെ ഭാഗമായി ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അനുഷ്‌കയോട് ഒരു ആരാധിക വ്യത്യസ്തമായ ഒരു ചോദ്യം ചോദിച്ചത്. ആരാണ് സെക്‌സിയര്‍ പ്രഭാസോ റാണയോ? ചോദ്യം കേള്‍ക്കേണ്ട താമസം അനുഷ്‌കയുടെ മറുപടിയെത്തി.
‘പ്രഭാസ് തന്നെ. റാണ എനിക്കെന്റെ സഹോദരനെപ്പോലെയാണ്. റാണയെന്നെ ബ്രദര്‍ എന്നാണ് വിളിക്കാറ്. ഞാനും തിരിച്ച് ബ്രദര്‍ എന്നാണ് വിളിക്കാറ്’. അമരേന്ദ്ര ബാഹുബലിയ്‌ക്കൊപ്പമുളള പ്രണയരംഗങ്ങളും മഹേന്ദ്ര ബാഹുബലിയുടെ അമ്മയായുളള രംഗങ്ങളും അഭിനയിക്കുക വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അനുഷ്‌ക ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.
തെലുങ്കിലെ എക്കാലത്തേയും മികച്ച താര ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ഇരുവരും ഒരുമിച്ച ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങള്‍ തെലുങ്കിലെ സൂപ്പര്‍ ഹിറ്റുകളായി. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയ അനുഷ്‌ക ബാഹുബലി 2 വിനുശേഷം അഭിനയിക്കുന്ന അടുത്ത തെലുങ്ക് ചിത്രമായ ഭാഗ്മതിയുടെ തിരക്കുകളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല