സ്വന്തം ലേഖകന്‍: ഏതു ഭാഷയിലും ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ സംവിധാനം വരുന്നു. ഓഡല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ് ഒരേ സമയം പല ഭാഷകളില്‍ ചാറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നു.
ഭാഷ അറിയില്ലെ എന്ന കാരണത്താല്‍ ഇനി ചാറ്റ് മുടങ്ങില്ല എന്നു സാരം. എന്നു മാത്രമല്ല ഒരേ സമയം, ഒരേ ചാറ്റ്, പല ഭാഷക്കാരുമായി പങ്കുവക്കാന്‍ കഴുയും എന്നതാണ് ഓഡലിന്റെ പ്രത്യേകത.
നിങ്ങളുടെ ഭാഷ അറിയാത്ത വിദേശ സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിങ്ങ് നടത്താന്‍ ഓഡലില് സംവിധാനമുണ്ട്. ഇരുവശത്തും സംസാരിക്കുന്ന ആളുകളുടെ ഭാഷ വ്യത്യസ്തമാണെങ്കിലും ഓഡല്‍ പരിഹാരം ഉണ്ടാക്കും.
വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കുന്നവരുടെ വാക്കുകള്‍ ഓഡല്‍ മൊഴിമാറ്റം നടത്തി ഇരു ഭാഗത്തും ഉള്ളവര്‍ക്ക് കൈമാറും. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ഓഡല്‍ ഒരുങ്ങുന്നത്. യെമനിലെ ഒരു സംഘം ചെറുപ്പക്കാരാണ് ഈ ചാറ്റ് സര്‍വീസിനു പിന്നില്‍.
മൂന്നു വര്‍ഷത്തെ പ്രയത്നമാണ് ഓഡല്‍ എന്ന ചാടിങ്ങ് ആപ്ലിക്കേഷനായി മാറിയതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സാങ്കേതികമായി ഓഡലിനെ മെച്ചപ്പെടുത്തി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ചെറുപ്പാരുടെ ആഗ്രഹം.
പലതരത്തിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ചാറ്റ് സര്‍വീസുകളുടെ പ്രളയത്തിലേക്കാണ് ഭാഷാ അതിര്‍വരമ്പുകള്‍ തകര്‍ത്ത് ഓഡലിന്റെ രംഗപ്രവേശം. ഗൂഗിളിനും ഫേസ്ബുക്കിനും വാട്സാപ്പിനും ശേഷം ഓഡല്‍ ലോകം കൂടുതല്‍ ചെറുതാക്കുമോ എന്നതാണ് ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല