സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിനും എം.വി. ശ്രേയംസ്‌കുമാര്‍ എംഎല്‍എയ്‌ക്കും ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ സ്വീകരണം നല്‌കി. യൂറോപ് കോര്‍ഡിനേര്‌റര്‍ ജിന്‍സണ്‍, ദേശീയ വൈസ് പ്രസിഡന്റ് ഷിബു ഫെര്‍ണാണ്ടസ്, ജനറല്‍ സെക്രട്ടറി ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍, ട്രഷറര്‍ സുജു കെ. ദാനിയല്‍, ജിതിന്‍ ലൂക്കോസ്, ബിബിന്‍ കുഴിവേലില്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
ഇന്നു വൈകിട്ട് ഈസ്‌റ്റ്‌ഹാം ബൂളിയന്‍ തീയേറ്ററില്‍ (Boleyn Cinema Conference Hall,7-11Barking Road, East Ham,E6 1PW) കേരളപ്പിറവി ആഘോഷങ്ങളില്‍ മന്ത്രി മുഖ്യാതിഥിയായിരിക്കും. വീരേന്ദ്രശര്‍മ എംപി, എം.വി.ശ്രേയംസ്‌കുമാര്‍ എംഎല്‍എ, കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍, എന്‍. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല