1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2015

രണ്ടു ജപ്പാൻകാരെ ബന്ദികളാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വിലപേശൽ തുടരുന്നു. 72 മണിക്കൂറിനകം 20 കോടി ഡോളർ മോചനദ്രവ്യം എത്തിച്ചില്ലെങ്കിൽ ബന്ദികളെ കഴത്തറത്തു കൊല്ലുമെന്നാണ് ഭീഷണി.

മാധ്യമപ്രവർത്തകനായ കെ‌ൻജി ഗോട്ടോ ജോഗോ, മിലട്ടറി കമ്പനി ഓപ്പറേറ്റർ ഹാരുണ യുകാവ എന്നിവരാണ് ഭീകരരുടെ പിടിയിലുള്ളത്. ഓറഞ്ച് കുപ്പായം ധരിച്ച ബന്ദികൾ ഒരു ഭീകരനുമുന്നിൽ മുട്ടുകുത്തിനിൽക്കുന്ന വീഡീയോ ഇസ്ലാമിക് സ്റ്റേറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതേസമയം ബന്ദികളുടെ ജീവൻ വിലപ്പെട്ടതാണെന്നും എന്തു വിലകൊടുത്തും അവരെ രക്ഷിക്കുമെന്നും ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. ഇസ്രയേൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

രണ്ടു ദിവസം മുമ്പാണ് ഷിൻസോ ആബെ ആഗോള ഭീകരവിരുദ്ധ പോരാട്ടത്തിന് 20 കോടി ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഷിൻസോയുടെ പ്രഖ്യാപനത്തോടുള്ള പ്രതികാരമാണ് ജപ്പാൻകാരെ കഴുത്തറത്തു കൊല്ലുമെന്ന ഭീഷണിയെന്നു കരുതുന്നു.

മാധ്യമപ്രവർത്തകനായ ഗോട്ടോ സിറിയൻ ആഭ്യന്തരയുദ്ധം റിപ്പോർട്ട് ചെയ്യാനാണ് മേഖലയിലെത്തിയത്. ബന്ദികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെങ്കിലും വീഡിയോ വ്യാജമല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമേ കടുത്ത നടപടികളിലേക്ക് നീങ്ങൂ എന്ന് ജപ്പാൻ അധികാരികൾ അറിയിച്ചു.

എന്നാൽ ജപ്പാനു പുറത്ത് സൈനിക ഇടപെടലിനുള്ള സാധ്യത പ്രധാനമന്ത്രി തള്ളി. ഭീകരർക്ക് മോചനദ്രവ്യം നൽകി ബന്ദികളെ മോചിപ്പിക്കുന്നതിന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ എതിരായതിനാൽ ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലാവുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.