സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി, സംസ്‌കാരം നാളെ രാമേശ്വരത്ത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങും.
ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രഭാഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 6.40 ഓടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.45 ഓടെ മരണം സ്ഥിരീകരിച്ചു.
ഷില്ലോങ്ങില്‍നിന്ന് സൈനിക ഹെലിക്കോപ്റ്ററില്‍ ഗുവഹാത്തിയില്‍ എത്തിച്ചശേഷമാണ് മൃതദേഹം സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നത്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അടക്കമുള്ള നേതാക്കള്‍ ഗുവഹാത്തിയില്‍ ഡോ.അബ്ദുല്‍ കലാമിന് അന്ത്യോപചാരം അര്‍പ്പിച്ചു. രാവിലെ 11.30 ഓടെ ഡല്‍ഹിയിലെ ഡോ.കലാമിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
ശവസംസ്‌കാരം നാളെ രാമേശ്വരത്ത് നടക്കും. ശവസംസ്‌കാരം സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഉണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല