സ്വന്തം ലേഖകൻ: ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനിൽ പുതിയ അപ്ഡേഷൻ അവതരിപ്പിച്ച് റോയല്‍ ഒമാൻ പൊലീസ്. ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് അവരുടെ ആപ്പിൽ കാണാനുളള സൗകര്യങ്ങൾ ഉൾപ്പടെയുള്ള സംവിധാനമാണ് ഒമാൻ പൊലീസ് ഒരുക്കിയിരിക്കുന്നത്. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്.
ഈ സംവിധാനത്തിലൂടെ പൊലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ നിയമ ലംഘനത്തിന്റെ ചിത്രം പരിശോധിക്കാൻ കഴിയും. ഒരു വ്യക്തി വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ ലംഘനങ്ങൾ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് പരിശോധിക്കാവുന്നതാണ്. ഈ സംവിധാനം ലഭ്യമാകുന്നത് ഉടമയുടെ ഡാറ്റ വാഹനത്തിൻ്റെ ഡാറ്റയുമായി ചേരുന്നു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും.
പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും കമ്പനികള്‍ക്കും റജിസ്റ്റര്‍ ചെയ്ത പ്രാദേശിക, ഗള്‍ഫ് ട്രാഫിക്, മുനിസിപ്പല്‍ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിനും പണം നല്‍കുന്നതിനുമുള്ള സമഗ്രമായ പ്ലാറ്റ്‌ഫോം ആപ്ലിക്കേഷന്‍ നല്‍കുന്നു.
അതേസമയം, ഡിജിറ്റല്‍ സേവനങ്ങള്‍ വര്‍ധിപ്പിച്ചുവരികയാണ് റോയല്‍ ഒമാന്‍ പൊലീസ്. വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍, വിവാഹം ഇലക്ട്രോണികായി റജിസ്റ്റര്‍ ചെയ്യല്‍, ആര്‍ ഒ പി ആപ്ലിക്കേഷന്‍ വഴി ഇലക്ട്രോണിക് ഫിംഗര്‍പ്രിന്റ് ഫോം ആക്‌സസ് ചെയ്യല്‍, ബാങ്ക് ആപ്ലിക്കേഷനുകള്‍, തവാനി വാലറ്റ്, തസ്ദീദ് പോര്‍ട്ടല്‍ എന്നിവ ഉപയോഗിച്ച് ട്രാഫിക് പിഴകള്‍ അടക്കല്‍, ആര്‍ ഒ പി ആപ് വഴി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം സെല്‍ഫ് സര്‍വീസ് ഉപകരണങ്ങള്‍ വഴി നഷ്ടപ്പെട്ട വാഹന ലൈസന്‍സ് വീണ്ടും പ്രിന്റ് ചെയ്യല്‍ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല