ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ ഉടയാത്ത യൂണിഫോമും തിളങ്ങുന്ന ഷൂവും ധരിച്ച് എത്തണമെന്ന് നിര്‍ദ്ദേശം. യുകെ ബോര്‍ഡറില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യൂണിഫോമും ഷൂവും ശരിയാക്കുന്ന തിരക്കിലാണ്. ഉദ്യോഗസ്ഥരുടെ വേഷവിധാനം ശരിയായ രീതിയിലാണോ എന്നറിയാന്‍ ഇനിമുതല്‍ ദിവസവും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ക്കയച്ച ആഭ്യന്തരമെയിലില്‍ പറയുന്നു. പരിശോധനയില്‍ പരാജയപ്പെടുന്നവരെ ശരിയായ വേഷം ധരിച്ച് വരാനായി വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും ഉത്തരവിലുണ്ട്.
കടുത്ത സമ്മര്‍ദ്ധത്തിനിടയില്‍ ജോലിചെയ്യുന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പുതിയ ഉത്തരവ് കൂടുതല്‍ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. നിര്‍ദ്ദേശം യൂണിഫോമിന്റെ കാര്യത്തില്‍ മാത്രമല്ല. തലമുടി വൃത്തിയായിരിക്കണം. അസ്വാഭാവികമായ രീതിയിലുളള ഹെയര്‍സ്‌റ്റെലുകളോ കടും നിറങ്ങളോ അനുവദിക്കുന്നതല്ല. നീളമുളള മുടിയുളളവര്‍ ജോലിസമയത്ത് മുടി കെട്ടിവെയ്ക്കണം. നഖങ്ങള്‍ വൃത്തിയായിരിക്കണം ഇങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. ഉദ്യോഗസ്ഥര്‍ക്കിടയില്‍ പുതിയ നിര്‍ദ്ദേശം കടുത്ത അതൃപ്തിക്ക് വഴിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ ബോര്‍ഡര്‍ ഫോഴ്‌സിന് പുതിയ യൂണിഫോം പോളിസി നിലവില്‍ വന്നെങ്കിലും നിയമം കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ പുതിയ തലവനായി ചാര്‍ജ്ജെടുത്ത ബ്രിയാന്‍ മൂറാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയമം കൂടുതല്‍ കര്‍ശനമാക്കിയത്. മൂര്‍ ചാര്‍ജ്ജെടുത്തപ്പോള്‍ തന്നെ 2.5 മില്യണ്‍ പൗണ്ട് മുടക്കി പുതിയ യൂണിഫോം നടപ്പിലാക്കിയിരുന്നു. മുന്‍പൂണ്ടായിരുന്ന യൂണിഫോം ഏര്‍പ്പെടുത്തിയിട്ട് മൂന്ന് വര്‍ഷമേ ആയിരുന്നുളളു.
ഒളിമ്പിക്‌സ് അടുത്തതോടെ ബ്രിട്ടനിലെ എയര്‍പോര്‍ട്ടുകളിലും മറ്റും കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കിനിടയിലെ അപ്പിയറസ്് ചെക്കിംഗ് സമയനഷ്ടത്തിടയാക്കുമെന്ന അഭിപ്രായക്കാരാണ് ഉദ്യോഗസ്ഥരിലധികവും. ഈ സമയത്തിനുളളില്‍ ഏകദേശം 100 യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കാനാകുമെന്ന് ഇമിഗ്രേഷന്‍ സര്‍വ്വീസിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ലൂസി മോര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. സഹൃദയനായ ഒരുദ്യോസ്ഥന്‍ ഇതിനെതിരെ കവിതയുമെഴുതി ഹീത്രൂ വിമാനത്താവളത്തില്‍ സ്റ്റാഫിനായുളള നോട്ടീസ് ബോര്‍ഡിലിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല