ആപ്പിള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ സ്‌പെസിഫിക് പരസ്യം പുറത്തിറക്കി. ഇന്ത്യയിലെ മിഡില്‍ ക്ലാസ്, അപ്പര്‍ മിഡില്‍ ക്ലാസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ആപ്പിള്‍ ഇപ്പോള്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ മുതലെ ഇന്ത്യക്ക് വേണ്ടിയുള്ള മാര്‍ക്കറ്റിംഗ് ആപ്പിള്‍ നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് പരസ്യം പുറത്തിറക്കുന്നത്.
ആപ്പിളിന്റെ പുതിയ ഐഫോണ്‍ എത്തുന്നതിന് മുന്‍പ് ആപ്പിള്‍ ഐഫോണ്‍6ന്റെ വില്‍പ്പന പരമാവധി നടത്തുവാന്‍ വേണ്ടി ഒരു ടിവി പരസ്യം ഇറക്കിയിരിക്കുകയാണ് ആപ്പിള്‍. ബോളിവുഡ് സംവിധായകന്‍ വിക്രമാധിത്യ മോഡ്വാവാനിയാണ് ഈ പരസ്യം റെഡ് ഐസ് ഫിലിംസിനായി ഒരുക്കിയിരിക്കുന്നത്.
ആപ്പിള്‍ ഐഫോണ്‍ 6ന് ആപ്പിള്‍ പ്രഖ്യാപിച്ച ഈസി ഇഎംഐ പ്ലാനാണ് ഇതിലൂടെ പ്രമോട്ട് ചെയ്യുന്നത്. തീര്‍ത്തും ഇന്ത്യ സെന്‍ട്രിക്കായി ആപ്പിള്‍ വളരെ കുറച്ച് ടിവി പരസ്യം മാത്രമേ ഇറക്കിയിട്ടുള്ളു. ഒരു കല്ല്യാണ സന്ദര്‍വ്വത്തില്‍ വധുവും വരനും നടത്തുന്ന ചാറ്റിങ്ങും, വീഡിയോ കോളിംങ്ങുമാണ് വീഡിയോയുടെ വിഷയം. ചില സ്‌പെഷ്യല്‍ കാര്യങ്ങള്‍ കാത്തിരിക്കുന്നത് വിഷമകരമാണ്, അതിനാലാണ് ആപ്പിള്‍ ഐഫോണ്‍ 6ന് ഈസി ഇഎംഐ നല്‍കുന്നു എന്നതാണ് പരസ്യത്തിന്റെ ടാഗ് ലൈന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല