സ്വന്തം ലേഖകൻ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിള്‍ വാച്ച് 8 സീരീസ്, എയർപോഡ്സ് പ്രോ2 എന്നിവയും അവതരിപ്പിച്ചു. ആപ്പിൾ ഇവന്റിൽ അവതരിപ്പിച്ചത് എന്തൊക്കെ? 5ജി ലോകത്തേക്ക് കടക്കുന്ന ഫോണിൽ അതിശയിപ്പിക്കുന്നത് എന്തൊക്കെ വിശദമായ റിപ്പോർട്ട് വായിക്കാം.
5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി. ഇ-സിം ഉപയോഗിക്കാനുള്ള സൗകര്യം. ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം ഇ–സിമ്മുകൾ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവ പുതിയ ഐഫോൺ 14 നൽകുന്നു. ഐഫോൺ 14, ഐഫോൺ 14 പ്ലസ് യുഎസ് മോഡലുകളിൽ സിം ട്രേ ഇല്ല. നിങ്ങൾ ഒരു വിദൂര ലൊക്കേഷനിൽ റേഞ്ചിന് പുറത്തായിരിക്കുമ്പോൾ പോലും സഹായം ലഭിക്കുന്നതിന് ആപ്പിൾ പുതിയ എമർജൻസി ഫീച്ചറും ചേർത്തിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി ഒരു സാറ്റ്‌ലൈറ്റിലേക്ക് കണക്റ്റു ചെയ്യാൻ പുതിയ എമർജൻസി എസ്ഒഎസ് സഹായിക്കും. സാറ്റ്‌ലൈറ്റ് റിസപ്ഷനിലൂടെ അടിയന്തര പ്രതികരണവും ലഭിക്കും.
നിങ്ങളുടെ ലൊക്കേഷൻ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറാൻ നിങ്ങളെ അനുവദിക്കുന്ന സാറ്റലൈറ്റ് ‘ഫൈൻഡ് മൈ’ അലേർട്ടുകൾ iPhone 14 നൊപ്പം രണ്ട് വർഷത്തേക്ക് സൗജന്യമായി ലഭ്യമാണ്. നവംബർ മുതൽ യുഎസിലും കാനഡയിലും മാത്രമാണ് ഈ ഫീച്ചറുകൾ ലഭിക്കുക. ഐഫോൺ 14ന്റെ വില 799 ഡോളറിൽ ആരംഭിക്കുന്നു. ഐഫോൺ 14 പ്ലസിന് 899 ഡോളർ ആണ് വില. സെപ്റ്റംബർ 9 ന് ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്യാം. ഐഫോൺ 14 സെപ്റ്റംബർ 16 ന് വിൽപനയ്‌ക്കെത്തും. പ്ലസ് വേരിയന്റ് ഒക്ടോബർ 16 ന് ലഭ്യമാകും.
ഐഫോൺ 14ന് 6.1 ഇഞ്ച് ഡിസ്പ്ലേയാണുള്ളതെങ്കിൽ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും അധികം ബാറ്ററി ലൈഫുള്ള ഐഫോണാണ് ഇവ. ഒഎൽഇഡി സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ലെയുണ്ട് പുതിയ ഫോണിൽ. കൂടാതെ ആപ്പിൾ സെറാമിക് ഷീൽഡിന്റെ സൂരക്ഷയും. മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, ബ്ലൂ, പർപ്പിൾ, റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുതിയ ഫോൺ ലഭിക്കും. എ15 ചിപ്പ് സെറ്റാണ് പുതിയ ഫോണിനുമുള്ളത്. കൂടുതൽ മികച്ച ജിപിയു ഗെയിമിങ് കൂടുതൽ സുഖകരമാക്കുന്നു.
OLED ഡിസ്‌പ്ലേ, 1200nits പീക്ക് ബ്രൈറ്റ്നെസ്, ഡോൾബി വിഷൻ സപ്പോർട്ട്, അഞ്ച് കളർ ഓപ്ഷനുകൾ എന്നിവയുമായാണ് ഐഫോൺ 14 വരുന്നത്. ഐഫോൺ 14 ഉം ഐഫോൺ 14 പ്ലസും Apple A15 Bionic SoC ആണ് നൽകുന്നത്, കൂടാതെ മികച്ച ബാറ്ററി ലൈഫ്, ‘അതിശയകരമായ പുതിയ’ ക്യാമറ സിസ്റ്റം എന്നിവയും മറ്റും വാഗ്ദാനം ചെയ്യുന്നു.
49 ശതമാനം അധികം ലോലൈറ്റ് ഇമേജ് ക്വാപ്ച്ചറിങ് ക്വാളിറ്റിയുണ്ട് പുതിയ ഐഫോണിൽ. കൂടുതൽ വലിയ സെൻസറും ഫാസ്റ്റർ ഫോക്കസും f/1.5 അപ്പാർച്ചറും പുതിയ ഫോണിലുണ്ട്. 39 ശതമാനം അധികം ലോലൈറ്റ് ഇമേജ് ക്വാപ്ച്ചറിങ് ക്വാളിറ്റിയുള്ള സെൽഫി ക്യാമറയാണ്. ഇത്തവണയും തങ്ങളുടെ ഉപകരണങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. പുതിയ ഐഫോണുകളും ആപ്പിള്‍ വാച്ചും എയര്‍പോഡും അവതരിപ്പിച്ചിട്ടുണ്ട്.
ഐഫോൺ 14 പ്രോയ്ക്ക് രണ്ടു വേരിയന്റുകളുണ്ട്. മിനി നോച്ച് എന്ന ഡൈനാമിക് ഐലൻഡുമായിട്ടാണ് ഐഫോൺ 14 എത്തിയത്. ഐഫോൺ 14 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലെയും ഐഫോൺ 14 പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ്. ഐഫോൺ 14 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലെയും ഐഫോൺ 14 പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലെയുമാണ്. ആദ്യമായി ഓൾവേയ്സ് ഓണ്‍ ഡിസ്പ്ലെ ഐഫോണിൽ വന്നിരിക്കുന്നു. സ്‌പേസ് ബ്ലാക്ക്, സിൽവർ, ഗോൾഡ്, പർപ്പിൾ എന്നീ നിറങ്ങളിൽ അവ ലഭ്യമാകും.
ട്രോൾ പ്രളയം
ഇത്തവണത്തെ ഐഫോൺ ലോഞ്ചിന് പിന്നാലെ ഏറ്റവും ചർച്ചയായി മാറിയത് ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ മോഡലുകൾ ആയിരുന്നു. ഐഫോൺ 13 സീരീസുമായി താരതമ്യം ചെയ്താൽ വിരലിലെണ്ണാവുന്ന മാറ്റങ്ങൾ മാത്രമാണ് ഐഫോൺ 14ൽ ഉൾകൊള്ളിച്ചിരിക്കുന്നത്. മുൻ കാമറയിലെ ഓട്ടോ-ഫോക്കസും വാഹനാപകടം തിരിച്ചറിയാൻ കഴിയുന്ന പുതിയ സെൻസറും സാറ്റലൈറ്റ് കണക്ടിവിറ്റിയും (ഇന്ത്യയിൽ പിന്തുണയില്ല) മാത്രമാണ് മാറ്റങ്ങൾ.
പൊതുവെ പുത്തൻ ഐഫോണുകൾക്ക് ഏറ്റവും പുതിയ ചിപ്സെറ്റുകളാണ് കരുത്തുപകരുക. എന്നാൽ, ഐഫോൺ 13ലെ അതേ ചിപ്സെറ്റായ എ15 ബയോണിക്കുമായാണ് ഐഫോൺ 14 വരുന്നത്. ആപ്പിൾ ഫാൻസിനെ ഏറ്റവും ചൊടിപ്പിച്ചതും അതാണ്.
ആപ്പിളിന്റെ ഈ നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ടിം കുക്കിന്റെ നേതൃത്വത്തിലുള്ള കമ്പനിയെ ട്രോളിയവരിൽ അന്തരിച്ച ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ മകളായ ഈവ് ജോബ്സുമുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഐഫോൺ 14 ലോഞ്ച് ചെയ്തതിന് പിന്നാലെ അവർ സമൂഹ മാധ്യമങ്ങളിലാണ് രസികൻ മീമുമായി എത്തിയത്.
ധരിച്ച അതേ രൂപത്തിലുള്ള ഷർട്ട് വാങ്ങി അതും കൈയ്യിലേന്തി ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന ആളുടെ ചിത്രമാണ് മീമിലുള്ളത്. അതിനൊപ്പം “ആപ്പിളിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം ഐഫാൺ 13-ൽ നിന്ന് ഐഫാൺ 14-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഞാൻ,” -എന്നും ഈവ് കുറിച്ചു. എന്തായാലും സ്ഥാപകന്റെ മകൾ തന്നെ ആപ്പിളിനെ ട്രോളിയത് നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല