കാത്തിരിപ്പിന് അവസാനമായി. ലോകമെമ്പാടുമുളള ടെക് ഗുരുക്കളുടെ ആകാംക്ഷ അവസാനി പ്പിച്ചുകൊണ്ട് ആപ്പിള്‍ ഐ ഫോണ്‍ 5 സെപ്റ്റംബര്‍ 12 ന് പുറത്തിറക്കുമെന്ന കാര്യം സ്ഥിരീകരിച്ചു. ആപ്പിള്‍ പുറത്തിറക്കിയ ക്ഷണക്കത്തിലാണ് ഐ ഫോണ്‍ 5 പുറത്തിറക്കുമെന്ന കാര്യം സ്ഥിരീകരി ച്ചിരിക്കുന്നത്. വളരെ മിനിമലിസ്റ്റിക്കായ ക്ഷണക്കത്താണ് ആപ്പിള്‍ പുറത്തിറ ക്കിയിരിക്കുന്നത്. അഞ്ച് എന്ന സംഖ്യയുടെ നിഴലിന് പുറത്ത് 12 എന്ന തീയതിയും ഇത് അടുത്തെ ത്തിയിരിക്കുന്നു എന്ന വാക്കുമാണ് കുറിച്ചിരിക്കുന്നത്. മുകളിലായി ആപ്പിളിന്റെ ലോഗോയും കാണാം.
ഐ ഫോണ്‍ 5വിന്റെ ചിത്രങ്ങളോ സാങ്കേതിക കാര്യങ്ങളോ ആപ്പിള്‍ പുറത്ത് വിടാതിരുന്നത് കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പലരും ഐ ഫോണ്‍ 5 എന്നത് വെറും സങ്കല്‍പ്പം മാത്രമാണന്നായിരുന്നു കരുതിയിരുന്നത്. ഐ ഫോണ്‍ 5 ന്റേത് എന്നു പറഞ്ഞ് പ്രചരിച്ചിരുന്ന പല ഫോട്ടോകളും ഇതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ തന്നതുമില്ല. കഴിഞ്ഞ ആഴ്ചയാണ് ഐ ഫോണ്‍ 5 സത്യമാണന്ന് ആപ്പിള്‍ ഔദ്യോഗികമായി സ്ഥീരീകരിച്ചത്. എന്നാല്‍ ഐഫോണ്‍5 നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല.
ആപ്പിളിന്റെ പ്രശസ്തമായ ഐപാഡ് പോലുളള ഉത്പ്പന്നങ്ങള്‍ പുറത്തിറക്കിയ സാന്‍ ഫ്രാന്‍സിസ്‌കോയിലെ യെര്‍ബ ബ്യൂണ സെന്റര്‍ ഓഫ് ആര്‍ട്‌സില്‍ വച്ചാണ് ഐഫോണ്‍ 5വിന്റേയും ലോഞ്ചിംഗ്. എന്നാല്‍ ഐ ഫോണിന്റെ ലോഞ്ചിംഗ് തന്നെയാണോ നടക്കുന്നതെന്ന് ഉറപ്പിച്ച് പറയാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ദേയമാണ്. എന്നാല്‍ ഐ ഫോണ്‍ 5 വിന്റേത് എന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ നാല് ഇഞ്ച് വലിപ്പമുളള സ്‌ക്രീനും പുതിയതരം കനം കുറഞ്ഞ ഡിസ്‌പ്ലേയും ഒപ്പം പുതിയ കണക്ടറും കാണാന്‍ സാധിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല