സ്വന്തം ലേഖകന്‍: ഐഫോണിന്റെ രൂപത്തില്‍ അടിമുടി മാറ്റവുമായി ആപ്പിള്‍, ഗ്ലാസ് പുറംചട്ട വരുന്നു. പൂര്‍ണമായും ഗ്ലാസില്‍ നിര്‍മ്മിച്ച പുറംചട്ടയുമായായിരിക്കും 2017 ല്‍ ഐഫോണ്‍ ഇറങ്ങുക. പല പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും അലുമിനിയം ഡിസൈനിലേയ്ക്ക് ചുവടുമാറുന്ന സാഹചര്യത്തിലാണ് ആപ്പിള്‍ ഗ്ലാസ് ഉപയോഗിച്ചുള്ള പുറംചട്ട പരീക്ഷിക്കുന്നത്.
പൂര്‍ണമായും ഗ്ലാസ് ഉപയോഗിച്ച് എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കും എന്ന ചോദ്യത്തിന് ആപ്പിള്‍ ഇതുവരെ ഉത്തരം നല്‍കാന്‍ തയ്യാറായിട്ടില്ല.
മുമ്പ് ഐഫോണ്‍ 4ന്റെ മുന്‍ഭാഗവും പിന്‍ഭാഗവും ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ചിരുന്നു. എന്നാല്‍ ഇരു ഭാഗങ്ങളെയും സ്റ്റീല്‍ ബാന്‍ഡ് ഉപയോഗിച്ച് ബന്ധിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.
അമോലെഡ് ( AMOLED) ഡിസ്‌പ്ലേയോടു കൂടിയാകും പുതിയ ഐഫോണ്‍ പുറത്തിറങ്ങുക. ഗ്ലാസ് നിര്‍മിതമായ പുറംചട്ട വരുന്നതോടെ ഫോണിന് നേരിയതോതില്‍ ഭാരം വര്‍ദ്ധിക്കാനിടയുള്ളതുകൊണ്ട് കട്ടിയും ഭാരവും വളരെ കുറഞ്ഞ ഡിസ്‌പ്ലേയായിരിക്കും ഉപയോഗിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല