ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. ഐഫോണിന്റെ 5സി 5 എസ് എന്നീ മോഡലുകളാണ് തവണ വ്യവസ്ഥയിൽ ലഭിക്കുക. റിലയന്‍സും ആപ്പിളും ചേര്‍ന്നാണ് ദീപാവലി ഓഫറായി തവണ വ്യവസ്ഥയില്‍ ഐഫോണ്‍ ലഭ്യമാക്കുന്നത്. പതിനാറ് ജിബിയുടെ 5സിയ്ക്ക് മാസം 2599 രൂപയും 5എസിന് 2999 രൂപയുമാണ് മാസം അടയ്ക്കേണ്ടിവരുക. ഡൗണ്‍പേയ്മെന്‍റായി പണമൊന്നും നല്‍കേണ്ടതില്ല.
5സിക്ക് 41,900 രൂപയും 5എസിന് 53,300 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യങ്ങളും 3ജി ഇന്‍റര്‍നെറ്റ് സംവിധാനവും അണ്‍ലിമിറ്റഡ് എസ്എംഎസ് സൗകര്യവും ഉള്‍പ്പെടെയാണ് ആപ്പിള്‍ ഐഫോണുകള്‍ ലഭ്യമാക്കുന്നത്. ഇരുപത്തിനാല് മാസത്തെ തവണ വ്യവസ്ഥയിലാണ് ഇരുഫോണുകളും ലഭ്യമാക്കുന്നത്. ആപ്പിൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ കൂടുതൽ പരിചിതമാക്കാനാണ് തവണ വ്യവസ്ഥയിൽ ഫോണ്‍ ലഭ്യമാക്കാൻ കമ്പനി തീരുമാനിച്ചത്. യൂറോപ്യൻ വിപണിയിൽ തവണ വ്യവസ്തയിലൂടെ ആപ്പിൾ വിപണിയുടെ 29 ശതമാനം ആധിപത്യം നേടിയിരുന്നു.
2007ല്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കിയപ്പോള്‍ മുതല്‍ വിവിധ രാജ്യങ്ങളിൽ വിവിധ കമ്പനികളുമായി സഖ്യത്തിൽ ഐഫോണ്‍ വിട്ടഴിചിക്കുന്ന പതിവുണ്ട്. അമേരിക്കയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ എടി&ടിയുമായും ചൈനയില്‍ യൂണികോണുമായിട്ടായിരുന്നു സഖ്യം. ഇന്ത്യയിൽ ഫോണ്‍ വിപണയില്‍ മൂന്നാം സ്ഥാനത്തുള്ള റിലയന്‍സുമായുള്ള സഖ്യം ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല