സ്ത്രീകള്‍ ദിവസേന രണ്ട് ആപ്പിള്‍ വീതം കഴിക്കുന്നത് ഹൃദ്രോഗത്തിനുളള സാധ്യതകള്‍ കുറയ്ക്കുമെന്ന പഠനം. ആ്പ്പിള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഇതിന് കാരണം. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകള്‍ ദിവസേന ആപ്പിള്‍ കഴിക്കുന്നത് അവരുടെ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്നും അതുവഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുളള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് മാസം ദിവസേന ഒരു ആപ്പിള്‍ വീതം കഴിച്ച സ്ത്രീകളില്‍ കൊളസ്ട്രോളിന്റെ അളവ് നാലിലൊന്നായി കുറഞ്ഞതായും ഡോക്ടര്‍മാര്‍ കണ്ടെത്തി.
ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്റെ അളവിലാണ് ഏറ്റവും കുറവുണ്ടായത്. ലിപ്പോ പ്രോട്ടീന്‍ രക്തധമനികളില്‍ അടിഞ്ഞുകൂടുന്നത് ഹാര്‍ട്ട് അറ്റാക്കിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശ്സ്ത്രജ്ഞന്മാരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരുന്നത്. ആപ്പിള്‍ ആരോഗ്യത്തിന് ന്ല്ലതാണന്ന് മുന്‍പ് നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അപകടസാധ്യതയുളള രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആപ്പിള്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ബ്ര്ട്ടനിലെ നാല്പത്തിയഞ്ച് ശതമാനം സ്ത്രീകളും ഹൃദയാഘാതമോ പക്ഷാഘാതമോ കാരണം കഷ്ടപ്പെടുന്നവരാണ്. ആര്‍ത്തവവിരാമം സംഭവിച്ച ബ്രട്ടീഷ് സ്ത്രീകളില്‍ മരണത്തിന് കാരണമാകുന്നതില്‍ മുന്നില്‍ നില്ക്കുന്നതും ഇവയാണ്.ആര്‍ത്തവ വിരാമത്തിന് മു്ന്‍പ് സ്ത്രികള്‍ക്ക് ഹൃദയാഘാതത്തേയും പക്ഷാഘാതത്തേയും പ്രതിരോധിക്കാന്‍ സ്വാഭാവികമായ ഒരു പ്രതിരോധശക്തിയുണ്ട്. എന്നാല്‍ ആര്ത്ത വിരാമത്തിന് ശേഷം ഇത് കുറഞ്ഞ് വരുന്നു. ദിവസേന രണ്ട് ആപ്പിള്‍ വീതം കഴിക്കുന്നത് ഈ പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
2009ല്‍ പോളണ്ടില്‍ നടന്ന ഒരു പഠനം അനുസരിച്ച് ദിവസേന ആപ്പിള്‍ കഴിക്കുന്നവരില്‍ ബവല്‍ കാന്‍സര്‍ ഉണ്ടാകാനുളള സാധ്യത കുറവാണന്ന് കണ്ടെത്തിയിരുന്നു. ദിവസേന ഒരു ആപ്പിള്‍ വീതം കഴിക്കുന്ന പുരുഷന്മാരില് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതായും ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് മെഡിക്കല്‍ സ്കൂളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല