ഇന്ത്യയില്‍ തങ്ങളുടെ വിപണിയില്‍ ആധിപത്യം പുലര്‍ത്താന്‍ അമേരിക്കന്‍ കമ്പനിയായ ആപ്പിളിനു കഴിയില്ലെന്നു കൊറിയന്‍ കമ്പനി സാംസംഗ്. ഗാലക്സി സ്മാര്‍ട്ട്ഫോണിന്റെ പേരില്‍ യൂറോപ്പില്‍ രണ്ടുകൂട്ടരും നിയമയുദ്ധം തുടര്‍ന്നുവരികയാണ്. ഉത്പന്നങ്ങളുടെയും ബ്രാന്‍ഡിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളാണു മുന്നിലെന്നു സാംസംഗ് അവകാശപ്പെടുന്നു. ലോകത്തിലെ ഏറ്റവും വളര്‍ച്ച പ്രാപിക്കുന്നതാണ് ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണി. സാംസംഗിനെ സംബന്ധിച്ചിടത്തോളം മൂന്നാമത്തെ വിപണിയാണ് ഇന്ത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല