സ്വന്തം ലേഖകൻ: ഷെങ്കൻ വിസ ലഭിക്കുന്നതിനുള്ള അപേക്ഷകളിൽ സൂക്ഷ്മത പാലിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം. അംഗീകൃത ഓഫിസുകളോ, ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ ആയിരിക്കണം ബന്ധപ്പെട്ട എംബസികൾക്ക് അപേക്ഷകള്‍ നല്‍കേണ്ടത്. വിസ അപേക്ഷകര്‍ വ്യാജ റിസർവേഷൻ ഒഴിവാക്കണം.
ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ എംബസി അപേക്ഷ നിരസിക്കും. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട എംബസികൾ പുറപ്പെടുവിച്ച നിർദേശങ്ങള്‍ പാലിക്കാനും പിന്തുടരാനും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ കുവൈത്ത് ഡിപ്ലോമാറ്റിക് മിഷനുകളുമായോ, കോൾ സെന്ററിലോ ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വീസ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാകും. ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ യൂറോപ്യന്‍രാജ്യങ്ങള്‍ ഒരൊറ്റ ഷെങ്കന്‍ വീസയിലൂടെ സന്ദര്‍ശിക്കാവുന്ന മാതൃകയിലാണ് ഗള്‍ഫ് രാജ്യങ്ങളും ഏകീകൃത വീസ സംവിധാനം കൊണ്ടുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല