യുകെ ബോര്‍ഡര്‍ ഏജന്‍സി പുതിയ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കുന്ന. ഏപ്രില്‍ 5നാണ് പുതിയ ആപ്ലിക്കേഷനുകള്‍ ഇറക്കുന്നത്. പുതിയ ആപ്ലിക്കേഷനുകള്‍ക്ക് പുതിയ ഫീസ് സമ്പ്രദായവുമാണ് ഏര്‍പ്പെടുത്തുന്നത്. ഏപ്രില്‍ ആറിനുശേഷമുള്ള അപേക്ഷകള്‍ ഇനി പുതിയ ആപ്ലിക്കേഷനുകളിലാണ് ചെയ്യേണ്ടത്. താഴെ കൊടുക്കുന്ന ആപ്ലിക്കേഷനുകളാണ് പുതിയതായി മാറുന്നത്.
Tier 1 (Graduate entrepreneur);
Tier 1 (General); Tier 1 (Investor);
Tier 1 (Entrepreneur);
Tier 1 (Post study work) – form removed because this category has closed to new applicants;
Tier 2;
Tier 4 (General);
Tier 4 (Child);
Tier 5 (Temporary worker);
PBS Dependant;
FLR(O) (to extend your stay);
FLR(BUS) (to extend your stay in specific categories); and
TOC (to transfer a visa to a new passport).
ഏപ്രില്‍ ആറ് യുകെയില്‍ പൊതു അവധിയായതിനാലാണ് അഞ്ചാം തീയതി പുതിയ അപേക്ഷകള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് യുകെബിഎ അറിയിച്ചു. മാര്‍ച്ച് പതിനഞ്ചാം തീയതിയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പുറത്തുവന്നത്. അതിന്‍റെ അപേക്ഷയാണ് പുറത്തുവരാന്‍ പോകുന്നത്. ഏപ്രില്‍ ആറുമുതല്‍ പുതിയ അപേക്ഷകളാണ് സ്വീകരിക്കുന്നതെങ്കിലും ഏപ്രില്‍ 27വരെ പഴയ രീതിയിലുള്ള അപേക്ഷകളും സ്വീകരിക്കുമെന്നാണ് അറിയുന്നത്.എന്നാല്‍ ഏപ്രില്‍ ആറിനുശേഷമുള്ള അപേക്ഷകള്‍ പുതിയ ഫീ നിരക്കിലും പുതിയ കുടിയേറ്റ നിയമങ്ങളുടെ പശ്ചാത്തലത്തിലാകണം നടക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല