1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2024

സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികളെ കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ കുറയ്ക്കാമെന്ന ഭരണകൂടത്തിന്റെ തീരുമാനം യുകെ യൂണിവേഴ്‌സിറ്റികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. സ്‌പോണ്‍സേഡ് വീസ ആപ്ലിക്കേഷന്‍ വലിയതോതില്‍ ഇടിഞ്ഞിരിക്കുകയാണ്. അടുത്ത അക്കാഡമിക് വര്‍ഷത്തേക്കുള്ള കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കി.

യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത സാമ്പത്തിക ആഘാതം സമ്മാനിക്കുന്നതാണ് ഈ തിരിച്ചടി. സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വീസകള്‍ക്കുള്ള അപേക്ഷകളില്‍ 40% ഇടിവാണ് നേരിട്ടിരിക്കുന്നത്. മുന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വീസ നിയന്ത്രണങ്ങള്‍ റിക്രൂട്ട്‌മെന്റിനെ സാരമായി ബാധിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ മാസം 28,200 അപേക്ഷകളാണ് ഹോം ഓഫീസിന് ലഭിച്ചത്. 2023 ജൂണില്‍ 38,900 പേര്‍ അപേക്ഷിച്ച സ്ഥാനത്താണ് ഇത്. സമ്മറിലാണ് കൂടുതല്‍ സ്റ്റുഡന്റ് വീസാ അപേക്ഷകളും ലഭിക്കുന്നത്, അതിനാല്‍ സെപ്റ്റംബറില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് യൂണിവേഴ്‌സിറ്റികളുടെ പ്രതീക്ഷ. എന്നാല്‍ വീസ നിയന്ത്രണങ്ങള്‍ ബ്രിട്ടനില്‍ പഠിക്കാനുള്ള വിദേശ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുകയാണ്.

യൂണിവേഴ്‌സിറ്റി എന്റോള്‍മെന്റ് കൈകാര്യം ചെയ്യാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന എന്റോളി സര്‍വ്വീസ് 31 യുകെ യൂണിവേഴ്‌സിറ്റികളുടെ ഡാറ്റ പരിശോധിച്ചതില്‍ നിന്നും ഡെപ്പോസിറ്റിലും, ആക്‌സെപ്റ്റന്‍സിലും 41% ഇടിവ് നേരിട്ടതായാണ് സ്ഥിരീകരിക്കുന്നത്.

പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലാണ് ഈ ഇടിവ് ഏറ്റവും കൂടുതല്‍. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 55 ശതമാനമാണ് കുറവ്. അണ്ടര്‍ഗ്രാജുവേറ്റ് എണ്ണത്തിലാകട്ടെ 23% ഇടിവും നേരിടുന്നു. ജനുവരി മുതല്‍ പോസ്റ്റ്ഗ്രാജുവേറ്റ്, അണ്ടര്‍ഗ്രാജുവേറ്റ് കോഴ്‌സുകള്‍ ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വീസയില്‍ കുടുംബാംഗങ്ങളെയും, ഡിപ്പന്‍ഡന്റ്‌സിനെയും കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.