സ്വന്തം ലേഖകൻ: വിദേശികളുടെ റസിഡൻസി പെർമ്മിറ്റ് പുതുക്കുമ്പോൾ വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി മുതൽ വീസ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കണം. വീസ പുതുക്കുന്നവർ നേരത്തെ തന്നെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം എന്നിട്ട് വേണം വീസ പുതുക്കുന്നതിന് വേണ്ടി നൽകാൻ. വീസ മെഡിക്കൽ സ്ഥാപനങ്ങൾ ആണ് ഇക്കര്യം അറിയിച്ചത്.
മുമ്പ് വേഗത്തിൽ മെഡിക്കൽ റിപ്പോർട്ടകൾ ലഭിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ട് ഇലക്ട്രോണിക് സംവിധാനം വഴി ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ലഭിക്കില്ല. മെഡിക്കൽ കൂടുതൽ സുതാര്യമാക്കാനും സുക്ഷമ പരിശോധനകൾ ഉറപ്പുവരുത്താനും വേണ്ടിയാണ് ഇത്തരത്തിൽ പുതിയ പരിഷ്കരണം കൊണ്ടു വന്നിരിക്കുന്നത്. മാത്രമല്ല, കൂടുതൽ പരിശോധനകളും ഇതിന്റെ ഭാഗമായി കൊണ്ടു വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഈ കാലതാമസം പരിശോധനകളിൽ വരുന്നത്.
ഒമാനിൽ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ഇനി ഒരു പുതിയ ടെസ്റ്റ് കൂടി നടത്തണം. ലാറ്റന്റ് ട്യൂബർകുലോസിസ് (ടി ബി) പരിശോധനയാണ് നടത്തേണ്ടത്. ആളുകളിൽ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നത്. പരിശോധനയിൽ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
കൈത്തണ്ടയിൽ ട്യൂബർക്കുലിൻ സ്‌കിൻ ടെസ്റ്റ് വഴിയാണ് ഇത് കണ്ടെത്തുന്നത്. വീസ മെഡിക്കൽലിന് അപേക്ഷിക്കാൻ പോകുന്നവർ ആണെങ്കിൽ ഇനി മുതൽ ഈ ടെസ്റ്റ് ചെയ്യണം. ഇനി പരിശോധനയിൽ ടിബി പോസിറ്റീവ് ആണെങ്കിൽ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചികിത്സ എടുക്കണം. മാത്രമല്ല, മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിലെ ആരോഗ്യ വിദഗ്ധനെ കാണിച്ച് മെഡിക്കൽ സ്വീകരിക്കണം.
ഡോക്ടറുടെ പരിശോധനയിൽ ടിബിക്ക് ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തിയാൽ ആരോഗ്യ മന്ത്രാലയം സൗജന്യ ചികിത്സ നൽകും. പരിശോധനക്കായി പ്രത്യേകം നിരക്ക് നൽകേണ്ടതില്ല. സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾ ആണ് വീസ പുതുക്കുമ്പോൾ മെഡിക്കൽ പരിശോധന നൽകണം. മെഡിക്കൽ പരിശോനക്കുള്ള നിരക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ഏകീകരിച്ചിരുന്നു. ആ തുക മാത്രമേ വാങ്ങിക്കാൻ പാടുള്ളു. പുതിയ വീസയ്ക്കും വീസ പുതുക്കുമ്പോഴും നിലവിൽ 30 റിയാലാണ് ഈടാക്കുന്ന നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല