1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2016

സ്വന്തം ലേഖകന്‍: ബന്ധു നിയമന വിവാദത്തില്‍ വലഞ്ഞ് കേരള സര്‍ക്കാര്‍, പ്രതിഛായ മോശാമായെന്ന് വിലയിരുത്തല്‍. അതിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ നടന്ന ബന്ധു നിയമനത്തിനെതിരെ സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തു. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന അവെയ്‌ലബിള്‍ പൊളിറ്റ്ബ്യൂറോ യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നത്.

വിഷയത്തില്‍ എത്രയും പെട്ടന്ന് തെറ്റ് തിരുത്തല്‍ നടപടികള്‍ ഉണ്ടാകണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചു. കേരളത്തില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജനപിന്തുണയോടെ അധികാരത്തില്‍ വന്നതിന് പിന്നാലെ വിവാദങ്ങള്‍ ഉയരുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.

കേരളത്തിലെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരായ പ്രചാരണ ആയുധമാക്കിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് തെറ്റ് തിരുത്തല്‍ വേണമെന്നും യോഗം ആവശ്യപ്പെട്ടു. പികെ ശ്രീമതി, ഇപി ജയരാജന്‍ എന്നിവരാണ് സംശയത്തിന്റെ നിഴലിലായത്. ഒപ്പം മന്ത്രി ശൈലജയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

മരുമകളെ നിയമിച്ചത് സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാണെന്ന പികെ ശ്രീമതിയുടെ വെളിപ്പെടുത്തലും സര്‍ക്കാരിന് ക്ഷീണമായി. മന്ത്രിമാര്‍ക്കു പുറമേ ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കെതിരെയു സമാന ആരോപണങ്ങളുണ്ട്.

ബന്ധുനിയമനം സംബന്ധിച്ച് മന്ത്രി ഇ.പി. ജയരാജനെതിരായി ലഭിച്ച പരാതികളില്‍ വിജിലന്‍സ് പരിശോധന നടത്തും. നിയമന വിവാദത്തില്‍ ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളായ വി. മുരളീധരനും കെ. സുരേന്ദ്രനും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.